Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nattuvishesham. Local News

Kannur

​ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വ​ടം​വ​ലി: മു​ന്നാ​ട് പീ​പ്പി​ള്‍​സ് കോ​ള​ജ് ചാ​മ്പ്യ​ന്മാ​ര്‍

ഇ​രി​ട്ടി: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ഇ​ന്‍റ​ര്‍​കോ​ള​ജ് പു​രു​ഷ- വ​നി​താ വ​ടം​വ​ലി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മു​ന്നാ​ട് പീ​പ്പി​ള്‍​സ് കോ​ള​ജ് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​ന​വും പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടാം​സ്ഥാ​ന​വു​മാ​ണ് ടീം ​നേ​ടി​യ​ത്.

വ​നി​താ​വി​ഭാ​ഗ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഗ​വ.​കോ​ള​ജ്, അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ണ്‍​ബോ​സ്‌​കോ കോ​ള​ജ് എ​ന്നി​വ​ര്‍ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. പു​രു​ഷ​വി​ഭാ​ഗ​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ ഇ​രി​ട്ടി എം​ജി കോ​ള​ജ് ജേ​താ​ക്ക​ളാ​യി. കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്‌​റു കോ​ള​ജി​നാ​ണ് മൂ​ന്നാം​സ്ഥാ​നം. എം​ജി കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ആ​ര്‍.​സ്വ​രൂ​പ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ര്‍​വ​ക​ലാ​ശാ​ല കാ​യി​ക​വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​ജോ ജോ​സ​ഫ്, അ​സി.​ഡ​യ​റ​ക്ട​ര്‍ ഡോ.​കെ.​വി.​അ​നൂ​പ് എ​ന്നി​വ​ര്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

District News

ഉ​ളി​ക്ക​ലി​ൽ വ​ന്യ​ജീ​വി​യെ ക​ണ്ട സ്ഥ​ല​ങ്ങ​ളി​ൽ കാ​മ​റ സ്ഥാ​പി​ച്ചു

ഉ​ളി​ക്ക​ൽ: ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു ദി​വ​സ​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ വ​ന്യ​ജീ​വി​യെ ക​ണ്ട പു​റ​വ​യ​ലി​ലെ ചീ​രം​ക​രി​യി​ലും വ​ട്ട്യാം​തോ​ടി​ലെ അ​മ്പ​ല​പ്പ​റ​മ്പി​ലും കാ​മ​റ സ്ഥാ​പി​ച്ചു. ര​ണ്ട് ദി​വ​സ​മാ​യി പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് പു​ലി​യെ ക​ണ്ട​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി സ​ണ്ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, പോ​ലീ​സ്, വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് കാ​മ​റ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

10 ദി​വ​സ​ത്തേ​ക്കാ​ണ് കാ​മ​റ സ്ഥാ​പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വ​ന്യ​മൃ​ഗ​ത്തെ ക​ണ്ട സ്ഥ​ല​ത്ത് കാ​മ​റ സ്ഥാ​പി​ച്ച് ര​ണ്ടു ദി​വ​സം നി​രീ​ക്ഷ​ണം ന​ട​ത്തും. വ​ന്യ​മൃ​ഗ​ത്തി​ന്‍റെ ചി​ത്രം പ​തി​ഞ്ഞി​ല്ലെ​ങ്കി​ൽ മ​റ്റ് സ്ഥ​ല​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കും. വ​ന്യ​മൃ​ഗ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചാ​ൽ പ്ര​ദേ​ശ​ത്ത് കൂ​ട് സ്ഥാ​പി​ക്കാ​നാ​ണ് തീ​രു​മാ​നം.

District News

എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം ചെ​യ്തു

കൂ​ത്തു​പ​റ​മ്പ്: സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പി​ൽ റി​സ​ർ​ച്ച് ഓ​ഫീ​സ​റും ട്രെ​യി​ന​റു​മാ​യി​രു​ന്ന കെ. ​ബാ​ബു രാ​ജി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി നി​ർ​മ​ല​ഗി​രി കോ​ള​ജ് 1985-88 ബാ​ച്ച് ഗ​ണി​ത​ശാ​സ്ത്ര ബി​രു​ദ വി​ദ്യാ​ർ​ഥിക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ നി​ർ​മ​ല​ഗി​രി ഫ്ര​ണ്ട്സ് ഏ​ർ​പ്പെ​ടു​ത്തി​യ എ​ൻ​ഡോ​മെ​ന്‍റ് വി​ത​ര​ണം കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​സെ​ലി​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ. ​ഡോ. തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. താ​ലൂ​ക്ക് സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫീ​സ​ർ ജി​തേ​ഷ് ത​യ്യി​ൽ, കാ​രാ​യി ബാ​ബു​രാ​ജ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ഫ. എം.​എ. ചാ​ണ്ടി, പ്ര​ഫ. കെ.​ജെ. ജോ​സ​ഫ്, എ​ൻ. പ​ദ്മ​നാ​ഭ​ൻ, സി. ​മീ​ര, കെ. ​ബാ​ഹു​ലേ​യ​ൻ, എ​ൻ. സു​ധീ​ർ, എം. ​ശ്രീ​നാ​ഗേ​ഷ്, കെ. ​ബീ​ന മേ​രി, ഷെ​ർ​ളി ജോ​ർ​ജ്, എ​ൻ.​കെ. രാ​ജേ​ഷ് ബാ​ബു, ട്രീ​സാ മ​രി​യ തോ​മ​സ്, ഷൈ​നി യോ​ഹ​ന്നാ​ൻ, ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ. ​സാ​ബു സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​റെ​ൻ​സി കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളാ​യ കെ.​പി. അ​ലോ​ക്, സാ​നി​യ മ​നു, എം. ​ശി​വ​ക​ല്യ, എം.​പി. ഫാ​ത്തി​മ​ത്ത് റീ​സ എ​ന്നി​വ​ർ എ​ൻ​ഡോ​വ്മെ​ന്‍റ് ഏ​റ്റു​വാ​ങ്ങി.

District News

റോ​ഡ​രി​കി​ലെ നെ​ല്ലി​മ​രം മു​റി​ച്ചു നീ​ക്കാ​നുള്ള ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു

ഇ​രി​ട്ടി: റോ​ഡ​രു​കി​ൽ നാ​ട്ടു​കാ​ർ ന​ട്ടു​വ​ള​ത്തി​യ നെ​ല്ലി​മ​രം മു​റി​ച്ചു​നീ​ക്കാ​നു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ശ്ര​മം നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് ത​ട​ഞ്ഞു. ഇ​രി​ട്ടി -പേ​രാ​വൂ​ർ റോ​ഡി​ൽ പാ​യം മു​ക്കി​ലെ നെ​ല്ലി മ​ര​മാ​ണ് മു​റി​ച്ചു​മാ​റ്റാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. ഇ​തു വ​ഴി യാ​ത്ര ചെ​യ്തി​രു​ന്ന വി​ള​ക്കോ​ട് സ്വ​ദേ​ശി സ​ന്തോ​ഷി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് മ​രം മു​റി​ക്കാ​നു​ള്ള നീ​ക്കം ത​ട​ഞ്ഞ​ത്.

സ​ന്തോ​ഷ് ഉ​ട​ൻ നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യും നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചെ​ത്തി മ​രം മു​റി​ക്കു​ന്ന​ത് ത​ട​യു​ക​യു​മാ​യി​രു​ന്നു. ഇ​തി​ന​കം ത​ന്നെ മ​ര​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷം കൊ​ന്പു​ക​ളും മു​റി​ച്ചു നീ​ക്കി​യി​രു​ന്നു. പ്ര​ദേ​ശ​ത്തു​ള്ള​വ​ർ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് പ​രാ​തി​യും ന​ൽ​കി​. പ​രി​സ്ഥി​തി ദി​ന​ത്തി​ൽ നാ​ട്ടു​കാ​ർ ന​ട്ടു​പി​ടി​പ്പി​ച്ച് വ​ള​ർ​ത്തി​യെ മ​ര​മാ​ണ് മു​റി​ച്ചു മാ​റ്റാ​ൻ ശ്ര​മി​ച്ച​ത്. സ​മീ​പ​ത്തെ വീ​ട്ടു​കാ​രാ​ണ് മ​ര​ത്തി​ന് വെ​ള്ളം ഒ​ഴി​ച്ചു സം​ര​ക്ഷി​ച്ച് പോ​ന്നി​രു​ന്ന​ത്.

District News

ജ​യി​ലി​ൽ പ​ശു​വ​ള​ര്‍​ത്ത​ലി​ൽ പ​രി​ശീ​ല​നം ന​ല്‍​കി

ക​ണ്ണൂ​ർ: ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​നി​താ ജ​യി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കും അ​ന്തേ​വാ​സി​ക​ള്‍​ക്കും വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​ശു​വ​ള​ര്‍​ത്ത​ലി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​യി​ലി​ല്‍ നി​ന്ന് പ്രൊ​പ്പോ​സ​ല്‍ ല​ഭി​ച്ചാ​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ അം​ഗീ​കാ​ര​ത്തി​ന് വി​ധേ​യ​മാ​യി ഡ​യ​റി ഫാം ​ന​വീ​ക​രി​ക്കു​ന്ന​തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​യി​ല്‍ സൂ​പ്ര​ണ്ട് എം.​എ​സ് അ​മ്പി​ളി, പ്രി​ന്‍​സി​പ്പ​ല്‍ ട്രെ​യി​നിം​ഗ് ഓ​ഫീ​സ​ര്‍ ഡോ. ​കി​ര​ണ്‍ വി​ശ്വ​നാ​ഥ്, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് മൃ​ദു​ല. വി.​നാ​യ​ര്‍, റി​ട്ട. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ.​വി പ്ര​ശാ​ന്ത്, ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍ കെ. ​സു​ധി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

മ​ട്ട​ന്നൂ​ർ: നാ​ഷ​ണ​ൽ ആ​യു​ഷ് വ​കു​പ്പി​ന് കീ​ഴി​ൽ മ​ട്ട​ന്നൂ​ർ പ​ഴ​ശി ക​ന്നാ​ട്ടും​കാ​വി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ച്ച ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു.17 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് 50 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി നി​ർ​മി​ച്ച​ത്. നാ​ലു നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നു നി​ല​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. താ​ഴ​ത്തെ നി​ല​യി​ൽ ഒ​പി, ഡോ​ക്ട​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മു​ള്ള മു​റി​ക​ൾ, ഒ​ന്നാം നി​ല​യി​ൽ സ്ത്രീ​ക​ളു​ടെ ജ​ന​റ​ൽ വാ​ർ​ഡ്, പ​ഞ്ച​ക​ർ​മ യൂ​ണി​റ്റ്, ര​ണ്ടാം നി​ല​യി​ൽ പു​രു​ഷ ജ​ന​റ​ൽ വാ​ർ​ഡ്, ഫി​സി​യോ​തെ​റാ​പ്പി, മി​നി ഓ​പ്പ​റേ​ഷ​ൻ തീ​യേ​റ്റ​ർ എ​ന്നി​വ​യു​ണ്ടാ​കും. മൂ​ന്നാം​നി​ല​യി​ൽ പേ ​വാ​ർ​ഡു​ക​ൾ, എ​ക്‌​സ്‌​റേ റൂം, ​ക​ഫ്റ്റീ​രി​യ അ​ടു​ക്ക​ള എ​ന്നി​വ​യു​മു​ണ്ടാ​കും.

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഹെ​ൽ​ത്ത് സെ​ന്‍റ​ർ എ​ന്ന നി​ല​യി​ലാ​ണ് ആ​ശു​പ​ത്രി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​നു തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​മാ​യ​തി​നാ​ൽ കേ​ര​ള​ത്തി​ന്‍റെ പാ​ര​മ്പ​ര്യ ചി​കി​ത്സ​യാ​യ ആ​യു​ർ​വേ​ദ​ത്തെ തേ​ടി വ​രു​ന്ന ആ​ഭ്യ​ന്ത​ര-​വി​ദേ​ശ യാ​ത്രി​ക​ർ കൂ​ടി ഇ​വി​ടെ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കേ​ന്ദ്ര​പ​ദ്ധ​തി പ്ര​കാ​രം ആ​ദ്യം ഒ​ൻ​പ​തു കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഇ​ത് തി​ക​യാ​തെ വ​ന്ന​തോ​ടെ ര​ണ്ടു കോ​ടി രൂ​പ കൂ​ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. പി​ന്നീ​ട് കേ​ന്ദ്ര-​സം​സ്ഥാ​ന വി​ഹി​ത​മാ​യി അ​ഞ്ച് കോ​ടി രൂ​പ​യും ചേ​ർ​ന്ന് 16 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ആ​ശു​പ​ത്രി നി​ർ​മി​ച്ച​ത്.

കെ.​കെ.​ശൈ​ല​ജ ആ​രോ​ഗ്യ മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് മ​ട്ട​ന്നൂ​രി​ന്‍റെ ആ​രോ​ഗ്യ രം​ഗ​ത്തി​ന് ക​രു​ത്തേ​കാ​ൻ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി അ​നു​വ​ദി​ച്ച​ത്. നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ആ​ശു​പ​ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

District News

ജില്ലയി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ർ​ശ​ന പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞ​ത്തെ ഹോ​ട്ട​ലി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേറ്റ് ര​ണ്ടു​പേ​ർ മ​രി​ച്ച സം​ഭ​വ​ത്തെ തുടർന്ന് ജില്ലയി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ. ജി​ല്ല​യി​ലെ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 12 സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ജി​ല്ലാ ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹോ​ട്ട​ലു​ക​ൾ, ത​ട്ടു​ക​ട​ക​ൾ, ബേ​ക്ക​റി​ക​ൾ, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ തു​ട​ങ്ങി​യ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. മ​സാ​ല​പ്പൊ​ടി​ക​ൾ, ശ​ർ​ക്ക​ര, വി​നാ​ഗി​രി, സോ​യ തു​ട​ങ്ങി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ലാ​ണ് പ​രി​ശോ​ധ​ന​യി​ൽ കൂ​ടു​ത​ലാ​യും ജി​ല്ല​യി​ൽ മാ​യം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ കൂ​ടു​ത​ലു​ള്ള ഇ​രി​ക്കൂ​ർ, മ​ട്ട​ന്നൂ​ർ, ക​ണ്ണൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ലാ​ബ് പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ മാ​യം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഭ​ക്ഷ്യ സു​ര​ക്ഷാ നി​യ​മ പ്ര​കാ​രം പി​ഴ​യും ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

കേ​സു​ക​ൾ ഗു​രു​ത​ര​മാ​യാ​ൽ ക്രി​മി​ന​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യും. മാ​യം സ്ഥി​രീ​ക​രി​ച്ചാ​ൽ ഉ​ട​ൻ ക​ട അ​ട​യ്ക്കാ​നു​ള്ള നി​ർ​ദേ​ശം ന​ല്കും. സാ​മ്പി​ൾ പ​രി​ശോ​ധ​നാ​ഫ​ലം 14 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ല​ഭി​ക്കു​ക. പി​ന്നീ​ടാ​ണ്, തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​ക.

2025 എ​പ്രി​ൽ​മു​ത​ൽ 2026 ജ​നു​വ​രി​വ​രെ ക​ണ്ണൂ​രി​ൽ 4551 പ​രി​ശോ​ധ​ന​ക​ൾ വ​കു​പ്പ് ന‌​ട​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ൽ 6,117 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ൽ 38 എ​ണ്ണം ശ​രീ​ര​ത്തി​ന് ഹാ​നി​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ 2026 ജ​നു​വ​രി​വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം 507 നി​യ​മ​ലം​ഘ​ന കേ​സു​ക​ളി​ലാ​യി ജി​ല്ല​യി​ലെ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം 1,08, 600 രൂ​പ പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്.

District News

മ​ട​മ്പം പി​കെ​എം കോ​ള​ജി​ൽ ശാ​സ്ത്ര ദി​നാ​ഘോ​ഷം

പ​യ്യാ​വൂ​ർ: മ​ട​മ്പം പി​കെ​എം കോ​ള​ജ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​നി​ൽ ഈ ​വ​ർ​ഷ​ത്തെ ദേ​ശീ​യ ശാ​സ്ത്ര ദി​നാ​ഘോ​ഷ​വും ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ന്ന ശാ​സ്ത്ര​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ പ​ര​മ്പ​ര​യാ​യ "സൈ​ഫി​യ​സ്റ്റ 2025-26 ന്‍റെ സ​മാ​പ​ന​വും സം​യു​ക്ത​മാ​യി ന​ട​ന്നു. ശാ​സ്ത്ര ദി​നാ​ഘോ​ഷം ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ.​സി. ജെ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

"സൈ​ഫി​യ​സ്റ്റ' കോ-​ഓ​ർ​ഡി​നേ​റ്റ​റും വൈ​സ് പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ. ​പ്ര​ശാ​ന്ത് മാ​ത്യു ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് എ​ൻ​വ​യ​ൺ​മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ (യു​എ​ൻ​ഇ​പി) ഭാ​ഗ​മാ​യ ഓ​സോ​ൺ സെ​ക്ര​ട്ടേ​റി​യ​റ്റു​മാ​യി ചേ​ർ​ന്നു​ള്ള കോ​ള​ജി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ബി​ജു തോ​മ​സ് നി​ർ​വ​ഹി​ച്ചു. കോ​ള​ജ് ഐ​ക്യു​എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​വീ​ണ അ​പ്പു​ക്കു​ട്ട​ൻ, കോ​ള​ജ് യു​യു​സി അ​ക്ഷ​ര എ​സ്. മ​നോ​ഹ​ർ, കെ.​കെ. ശ്രേ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഡോ. ​എം.​എ. ജോ​ൺ​സ​ൺ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. പോ​ളി​യോ ബാ​ധി​ത​നാ​യി ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ളെ നേ​രി​ട്ട ഡോ. ​ജോ​ൺ​സ​ൺ ആ​ദ്യ​മാ​യി 230 വോ​ൾ​ട്ട് എ​സി ഉ​പ​യോ​ഗി​ച്ച് എ​ൽ​ഇ​ഡി ലൈ​റ്റിം​ഗ് സം​വി​ധാ​നം വി​ക​സി​പ്പി​ച്ച​യാ​ളും ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വു​മാ​ണ്. അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വാ​ദ​വും എ​ൽ​ഇ​ഡി ലൈ​റ്റ് അ​സം​ബ്ലിം​ഗ് വ​ർ​ക്ക്ഷോ​പ്പും ന​ട​ന്നു.

District News

ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യി​ൽ പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ്

ശ്രീ​ക​ണ്ഠ​പു​രം: തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ​ക്ക് മി​ക​ച്ച തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളു​മാ​യി ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ നി​ഷി​ദ റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ കെ.​വി. കു​ഞ്ഞി​രാ​മ​ൻ, ഝാ​ൻ​സി ജോ​സ​ഫ് കൊ​ല്ല​മ​ന,പി. ​നൂ​റു​ദീ​ൻ, സി​ന്ധു മ​ധു​സൂ​ദ​ന​ൻ, കെ. ​ബി​ജു, കൗ​ൺ​സി​ല​ർ ടി.​കെ. പ്ര​ഭാ​ക​ര​ൻ, സെ​ക്ര​ട്ട​റി ടി.​വി. നാ​രാ​യ​ണ​ൻ, മെ​ംബർ സെ​ക്ര​ട്ട​റി വി. ​പ്രേ​മ​രാ​ജ​ൻ, വി​ജ്ഞാ​ന​കേ​ര​ളം ഇ​ന്‍റേ​ൺ​സ് ദേ​വി​ക. കെ.​നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

പെ​രി​ങ്ങോം ഗ​വ. കോ​ള​ജ് അ​ക്കാ​ദ​മി​ക്ക് ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു

ചെ​റു​പു​ഴ: പെ​രി​ങ്ങോം ഗ​വ. കോ​ള​ജി​ന് പു​തി​യ​താ​യി നി​ർ​മി​ച്ച അ​ക്കാ​ദ​മി​ക്ക് ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ആ​ർ. ബി​ന്ദു നി​ർ​വ​ഹി​ച്ചു. ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ സി. ​സ​വി​ത റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ജോ​യ്, പെ​രി​ങ്ങോം വ​യ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ല​ളി​ത, ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ തോ​മ​സ് പ​ന​യ്ക്ക​ൽ, കാ​ങ്കോ​ൽ - ആ​ല​പ്പ​ട​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​അ​ന​സൂ​യ, എ​ര​മം- കു​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പ്രീ​ത, രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​കെ. ശ​ശി, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ര​ജ​നി മോ​ഹ​ൻ, കെ. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, എ.​വി. ലേ​ജു, ഫാ​ത്തി​മ ബീ​വി, വി.​വി. ബീ​ന, കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ.​വി. സു​ജാ​ത, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ പി. ​ശ​ശി​ധ​ര​ൻ, പി.​വി. ത​മ്പാ​ൻ, സി. ​പ​ത്മ​നാ​ഭ​ൻ, എം.​കെ. രാ​ജ​ൻ, മു​ഹ​മ്മ​ദ് കു​ഞ്ഞി, ടി.​കെ. പ്ര​കാ​ശ്, അ​സി​നാ​ർ അ​ര​വ​ഞ്ചാ​ല്‍, ഒ.​പി. ല​ക്ഷ്മ​ണ​ൻ, കോ​ള​ജ് പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​നാ​രാ​യ​ണ​ൻ, യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ പി. ​വി​ഷ്ണു, പെ​രി​ങ്ങോം ഗ​വ. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി. സ​ന്തോ​ഷ്, ഡോ. ​പി പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച നാ​ല് കോ​ടി ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച​താ​ണ് പു​തി​യ അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക്.

District News

കെഎസ്‌എസ്പിയു ബ്ലോ​ക്ക് സ​മ്മേ​ള​നം

ചെ​റു​പു​ഴ: കേ​ര​ള സ്റ്റേറ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് സ​മ്മേ​ള​നം ചെ​റു​പു​ഴ​യി​ൽ ന​ട​ന്നു. പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച ശ​മ്പ​ള-​പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​നെ അ​ടി​യ​ന്തി​ര​മാ​യി നി​യ​മി​ക്ക​ണ​മെ​ന്നും പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം കാ​ല​താ​മ​സ​മി​ല്ലാ​തെ ന​ട​പ്പാ​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​ക​രു​ണാ​ക​ര​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, കെ. ​ദേ​വ​കി, സി.​ഐ. വ​ത്സ​ല, ടി. ​ദാ​മോ​ദ​ര​ൻ, കെ.​സി. ല​ക്ഷ്മ​ണ​ൻ, വി. ​കു​ഞ്ഞി​രാ​മ​ൻ, പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ, ജോ​സ​ഫ്‌ ക​ല്ല​മ്പ​ള​ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൗ​ൺ​സി​ൽ യോ​ഗം കെ​എ​സ്എ​സ്പി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​ശി​വ​ദാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി പി. ​കൃ​ഷ്ണ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും വ​ര​വ്-​ചെ​ല​വ് ക​ണ​ക്ക് ട്ര​ഷ​റ​ർ വി. ​ജ​നാ​ർ​ദ്ദ​ന​നും അ​വ​ത​രി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​ദാ​മോ​ദ​ര പൊ​തു​വാ​ൾ -പ്ര​സി​ഡ​ന്‍റ്, പി. ​കൃ​ഷ്ണ​ൻ -സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

District News

നെ​ല്ലി​ക്കു​റ്റി പ​ള്ളി​മു​റ്റ​ത്ത് സൂ​ക്ഷി​ച്ച സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യി

നെ​ല്ലി​ക്കു​റ്റി: നെ​ല്ലി​ക്കു​റ്റി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​മു​റ്റ​ത്തും പ​ഴ​യ പ​ള്ളി​മു​റി​യി​ലും സൂ​ക്ഷി​ച്ച സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. പ​ഴ​യ പ​ള്ളി പൊ​ളി​ച്ചു മാ​റ്റു​ന്ന​തി​നി​ടെ സൂ​ക്ഷി​ച്ച സാ​ധ​ന​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്. ക​ഴി​ഞ്ഞ 16ന് ​രാ​ത്രി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. 17 നാ​ണ് മോ​ഷ​ണ വി​വ​രം ഇ​ട​വ​കാം​ഗ​ങ്ങ​ളും വി​കാ​രി​യ​ച്ച​നും അ​റി​യു​ന്ന​ത്.

ഉ​ട​ൻ കു​ടി​യാ​ന്മ​ല പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും പ​രാ​തി ന​ല്കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ, 18ന് ​രാ​ത്രി മോ​ഷ്‌​ടി​ക്ക​പ്പെ​ട്ട കു​റ​ച്ചു സാ​ധ​ന​ങ്ങ​ൾ അ​വി​ടെ​ത്ത​ന്നെ കൊ​ണ്ടു​വ​ന്ന് തി​രി​കെ‌ ഇ​ട്ട​താ​യും ക​ണ്ടെ​ത്തി. ഗ്യാ​സ് സി​ലി​ണ്ട​ർ, സ്റ്റൗ, ​ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​ർ, അ​ലു​മി​നി​യം കു​ടം, നി​ര​വ​ധി പാ​ത്ര​ങ്ങ​ൾ.

അ​ലു​മി​നി​യം ഡി​ഷു​ക​ൾ, പെ​ഡ​സ്ട്ര​ൽ ഫാ​ൻ, സീ​ലിം​ഗ് ഫാ​നു​ക​ൾ, 70 ലി​റ്റ​ർ ഡീ​സ​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട് ക​ന്നാ​സു​ക​ൾ, ര​ണ്ടു ചാ​ക്ക് കോ​പ്പ​ർ വ​യ​ർ, മൂ​ന്ന് കോ​ളാ​ന്പി മൈ​ക്ക്, പാ​റ പൊ​ട്ടി​ക്കു​ന്ന ക​ന്പി​ക​ൾ തു​ട​ങ്ങി​യ നി​ര​വ​ധി സാ​ധ​ന​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്. പ​ള്ളി​യി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും മ​റ്റൊ​രു വാ​ഹ​ന​വും പ​ല പ്രാ​വ​ശ്യം വ​ന്നു​പോ​കു​ന്ന​താ​യു​ള്ള ദൃ​ശ്യ​ങ്ങ​ൾ ഉ​ണ്ട്. ഈ ​ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. കു​ടി​യാ​ന്മ​ല പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

District News

കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ആ​ധു​നി​ക മോ​ര്‍​ച്ച​റി കെ​ട്ടി​ടം തു​റ​ന്നു

കാ​സ​ര്‍​ഗോ​ഡ്: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ര്‍​മി​ച്ച പു​തി​യ മോ​ര്‍​ച്ച​റി കെ​ട്ടി​ടം എ​ന്‍.​എ.​ നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​ല്‍​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നിന്ന്​ 1.20 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ഈ ​കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്.

ഒ​രേ​സ​മ​യം കൂ​ടു​ത​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ശാ​സ്ത്രീ​യ​മാ​യി സൂ​ക്ഷി​ക്കാ​നു​ള്ള ഫ്രീ​സ​ര്‍ സം​വി​ധാ​ന​വും വി​പു​ല​മാ​യ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ടേ​ബി​ളു​ക​ളും പ​രി​ശോ​ധ​നാ​മു​റി​ക​ളും പു​തി​യ മ​ന്ദി​ര​ത്തി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പു​തി​യ കെ​ട്ടി​ടം പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യ​തോ​ടെ 24 മ​ണി​ക്കൂ​റും മോ​ര്‍​ച്ച​റി സേ​വ​നം ല​ഭ്യ​മാ​കും. പ​ഴ​യ മോ​ര്‍​ച്ച​റി​യി​ലെ സ്ഥ​ല​പ​രി​മി​തി​ക്കും അ​പ​ര്യാ​പ്ത​ത​ക​ള്‍​ക്കും ഇ​തോ​ടെ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി​രി​ക്കു​ക​യാ​ണ്.

ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷാ​ഹി​ന സ​ലീം അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. വൈ​സ്‌​ചെ​യ​ര്‍​മാ​ന്‍ കെ.​എം.​ ഹ​നീ​ഫ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ മെ​ഹ്റു​ന്നീ​സ ഹ​മീ​ദ്, ഷ​മീ​ന മു​ജീ​ബ്, ഹ​മീ​ദ് ബെ​ദി​ര, എ​ന്‍.​ആ​ര്‍.​ വി​ദ്യാ​ശ്രീ, ജാ​ഫ​ര്‍ ക​മാ​ല്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ രാ​മ​കൃ​ഷ്ണ ഹൊ​ള്ള, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ബി.​ സ​ന്തോ​ഷ്, അ​സി.​ എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ പി.​എം.​ യ​മു​ന എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ശ്രീ​കു​മാ​ര്‍ മ​കു​ന്ദ​ന്‍ സ്വാ​ഗ​ത​വും ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​ന്‍ ഡോ. ​എം.​ രോ​ഹി​ത് ന​ന്ദി​യും പ​റ​ഞ്ഞു.

District News

കൊന്നക്കാട് റബർ തോട്ടത്തിൽ തീപിടിത്തം

കൊ​ന്ന​ക്കാ​ട്: കൊ​ന്ന​ക്കാ​ട് നെ​ല്ലി​മ​ല​യി​ലെ വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന റ​ബ​ർ തോ​ട്ട​ത്തി​ൽ വ്യാ​പ​ക തീ​പി​ടി​ത്തം. വ​ന​പാ​ല​ക​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ​തു​ട​ർ​ന്ന് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. കാ​പ്പി​ൽ ഫെ​ലി​ക്സ്, സി.​ജെ. മാ​ത്യു, റോ​ഷ​ൻ ചെ​രു​മ്പ​ക്കു​നേ​ൽ എ​ന്നി​വ​രു​ടെ​യും മാ​നു​വ​ൽ എ​സ്റ്റേ​റ്റി​ന്‍റെ​യും റ​ബ​ർ തോ​ട്ട​ത്തി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്.

കാ​ഞ്ഞ​ങ്ങാ​ട് റേ​ഞ്ചി​ലെ ഭീ​മ​ന​ടി സെ​ക്‌​ഷ​നി​ലെ ഒ​ട്ടേ​മാ​ളം വ​ന​ത്തോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന സ്വ​കാ​ര്യ ഭൂ​മി​യാ​ണ് ഈ ​സ്ഥ​ല​ങ്ങ​ൾ. തീ​പി​ടി​ത്തം ഉ​ണ്ടാ​യ സ​മ​യ​ത്ത് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തു​ണ്ടാ​യ​തി​നാ​ൽ തീ​യു​ടെ ആ​ഘാ​തം കു​റ​യ്ക്കാ​ൻ ക​ഴി​ഞ്ഞു. ഭീ​മ​ന​ടി സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഒ. ​സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തീ ​കെ​ടു​ത്താ​നു​ള്ള പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

ഭീ​മ​ന​ടി സെ​ക്‌​ഷ​നി​ലെ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ യ​ദു​കൃ​ഷ്‌​ണ​ൻ, ജി​ഷ്ണു കു​ഞ്ഞി​കൃ​ഷ്ണ​ൻ, നി​തി​ൻ ച​ന്ദ്ര​ൻ, ന​ന്ദ​കു​മാ​ർ, സ​ന്തോ​ഷ്, പ്ര​ദീ​പ് കു​മാ​ർ, സ​ന്ദീ​പ്, അ​ജീ​ഷ്, ബി​നു, രാ​ജ​ൻ, വി​പി​ൻ ബാ​ബു, മാ​ധ​വ​ൻ എ​ന്നി​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചു.

District News

സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കാ​സ​ര്‍​ഗോ​ഡ്: ബ​ദി​യ​ഡു​ക്ക മാ​ന്യ മു​ണ്ടോ​ട്ടെ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ സ്റ്റേ​ഡി​യം കൈ​യേ​റ്റ വി​ഷ​യം പ​രി​ഹ​രി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​ന്‍ ഗ്രൗ​ണ്ട് പൊ​ളി​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ല്‍ കോ​ട​തി വി​ല​ക്ക് തു​ട​രു​മെ​ന്നും വി​ഷ​യം സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ക്രി​ക്ക​റ്റ് സ്‌​റ്റേ​ഡി​യം നി​ര്‍​മി​ച്ച​ത് 1.09 ഏ​ക്ക​ര്‍ സ്ഥ​ലം കൈ​യേ​റി എ​ന്നാ​യി​രു​ന്നു റ​വ​ന്യു വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് പ്ര​ശ്‌​നം കോ​ട​തി​യി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍, കൃ​ത്യ​മാ​യി സ​ര്‍​വേ ന​ട​ത്താ​തെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നാ​യി​രു​ന്നു അ​സോ​സി​യേ​ഷ​ന്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ച​ത്. സ്ഥ​ല​ത്തി​ന്‍റെ സ​ര്‍​വേ ന​ട​ത്താ​ന്‍ അ​സോ​സി​യേ​ഷ​ന് സ​ര്‍​ക്കാ​രി​നോ​ട് അ​ഭ്യ​ര്‍​ഥി​ക്കാ​വു​ന്ന​താ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ സ്ഥ​ലം വാ​ങ്ങു​മ്പോ​ള്‍ വ​സ്തു​വി​ലു​ണ്ടാ​യി​രു​ന്ന പു​റ​മ്പോ​ക്ക് തോ​ട് കൈ​യേ​റി നി​ക​ത്തി​യെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. എ​ന്നാ​ല്‍, ത​ങ്ങ​ള്‍ സ്ഥ​ലം വാ​ങ്ങു​മ്പോ​ള്‍ ഇ​തു നി​ക​ത്തി​യ ഭൂ​മി​യാ​യി​രു​ന്നെ​ന്നും പു​റ​മ്പോ​ക്ക് തോ​ട് ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ല്ലെ​ന്നും അ​സോ​സി​യേ​ഷ​ന്‍ വാ​ദി​ച്ചു.

കൈ​യേ​റി​യ 40 സെ​ന്‍റ് സ്ഥ​ല​ത്തി​നു പ​ക​രം അ​സോ​സി​യേ​ഷ​ന്‍ തു​ല്യ​മാ​യ സ്ഥ​ലം പ​ഞ്ചാ​യ​ത്തി​നു ന​ല്‍​കു​ക​യോ അ​ല്ലെ​ങ്കി​ല്‍ പാ​ട്ട​ത്തി​നെ​ടു​ക്കു​ക​യോ ചെ​യ്യാ​മെ​ന്ന നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഈ ​വി​ഷ​യ​ത്തി​ല്‍ നാ​ലു​മാ​സ​ത്തി​നു​ള്ളി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി, റ​വ​ന്യു പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ​ന്നി​വ​രോ​ട് ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. മേ​ല്‍ നി​ര്‍​ദേ​ശി​ച്ച​തു​പോ​ലെ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തു​വ​രെ ഈ ​കേ​സു​ക​ളി​ല്‍ കോ​ട​തി അ​നു​വ​ദി​ച്ചി​ട്ടു​ള്ള ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​ക​ള്‍ തു​ട​രും.

ര​ണ്ടു കൈ​യേ​റ്റ പ​രാ​തി​ക​ളാ​ണ് സ്റ്റേ​ഡി​യ​ത്തി​നെ​തി​രെ​യു​ള്ള​ത്. ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം പ​ണി​യു​ന്ന 8.26 ഏ​ക്ക​റി​ല്‍ 1.09 ഏ​ക്ക​ര്‍ സ്ഥ​ലം മ​റാ​ഠി​വി​ഭാ​ഗ​ക്കാ​രാ​യ പ​ട്ടി​ക​വ​ര്‍​ഗ കു​ടും​ബ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍​പ​ത​ച്ചു​കൊ​ടു​ത്ത ഭൂ​മി​യാ​ണെ​ന്നാ​യി​രു​ന്നു ആ​ദ്യ പ​രാ​തി. എ​ന്നാ​ല്‍, ത​ങ്ങ​ളു​ടേ​താ​ണെ​ന്ന് വാ​ദി​ച്ച് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ ഇ​തി​നെ​തി​രെ കോ​ട​തി​യി​ല്‍ നി​ന്നും സ്റ്റേ ​വാ​ങ്ങി. പി​ന്നീ​ടാ​ണ് തോ​ട് കൈ​യേ​റി​യെ​ന്ന പ​രാ​തി ഉ​യ​രു​ന്ന​ത്. ര​ണ്ടു കൈ​യേ​റ്റ​വും ശ​രി​വ​ച്ചാ​ണ് റ​വ​ന്യു​വ​കു​പ്പ് സ​ര്‍​ക്കാ​രി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്.

2013 ഒ​ക്‌​ടോ​ബ​റി​ല്‍ വി​ന്‍​ട​ച്ച് ഗ്രൂ​പ്പി​ല്‍ നി​ന്നും 8.26 ഏ​ക്ക​ര്‍ സ്ഥ​ലം നാ​ലു​കോ​ടി​യോ​ളം രൂ​പ​യ്ക്കാ​ണ് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ വാ​ങ്ങി​യ​ത്. എ​ന്നാ​ല്‍, 2015 ഏ​പ്രി​ല്‍ 24നു ​ത​റ​ക്ക​ല്ലി​ട്ട സ്റ്റേ​ഡി​യം ഇ​തു​വ​രെ പൂ​ര്‍​ണ​രൂ​പ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യി​ട്ടി​ല്ല. ഫ​സ്റ്റ്ക്ലാ​സ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്താ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യാ​ണ് സ്റ്റേ​ഡി​യം നി​ര്‍​മാ​ണം രൂ​പ​ക​ല്പ​ന ചെ​യ്ത​ത്. എ​ന്നാ​ല്‍, കേ​സു​ക​ളി​ല്‍​പ്പെ​ട്ട് നി​ര്‍​മാ​ണ പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ചു.

ജി​ല്ലാ ക്രി​ക്ക​റ്റ് ലീ​ഗ് മ​ത്സ​ര​ങ്ങ​ളും അ​ണ്ട​ര്‍-19 നോ​ര്‍​ത്ത് സോ​ണ്‍ മ​ത്സ​ര​ങ്ങ​ളും മാ​ത്ര​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. പ​വ​ലി​യ​ന്‍, സ്ഥി​രം​ഗാ​ല​റി, ഡ്ര​സിം​ഗ് റൂം ​എ​ന്നി​വ​യെ​ല്ലാം യാ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ മാ​ത്ര​മേ ര​ഞ്ജി​ട്രോ​ഫി അ​ട​ക്ക​മു​ള്ള പ്ര​ധാ​ന ആ​ഭ്യ​ന്ത​ര ടൂ​ര്‍​ണ​മെ​ന്‍റു​ക​ള്‍ ഇ​വി​ടെ ന​ട​ത്താ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു.

District News

അ​തി​ര്‍​ത്തി വ​ന​മേ​ഖ​ല സു​ര​ക്ഷ​യ്ക്ക് സ്റ്റാ​ഫ് ബാ​ര​ക്ക്

ബ​ന്ത​ടു​ക്ക: അ​തി​ര്‍​ത്തി വ​ന​മേ​ഖ​ല​ക​ളി​ലെ സു​ര​ക്ഷ​യും നി​രീ​ക്ഷ​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ബ​ന്ത​ടു​ക്ക ഫോറസ്റ്റ് സെ​ക്‌ഷ​നി​ലെ പാ​ണ്ടി​യി​ല്‍ ആ​ധു​നി​ക സ്റ്റാ​ഫ് ബാ​ര​ക്ക് സ​ജ്ജ​മാ​യി. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വ​നം മ​ന്ത്രി എ.​കെ.​ ശ​ശീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ സ​വി​ശേ​ഷ​ത​ക​ളും വ്യാ​പ​ക​മാ​യ വ​ന​വി​സ്തൃ​തി​യും കാ​ര​ണം വെ​ല്ലു​വി​ളി​ക​ള്‍ നി​റ​ഞ്ഞ മേ​ഖ​ല​യാ​യ ബ​ന്ത​ടു​ക്ക​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.

പ​ര​സ്പ​രം അ​ക​ന്നു സ്ഥി​തി​ചെ​യ്യു​ന്ന ര​ണ്ടു ബീ​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ബ​ന്ത​ടു​ക്ക മേ​ഖ​ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള താ​മ​സ​ സൗ​ക​ര്യ​ങ്ങ​ള്‍ ഇ​തു​വ​രെ പ​രി​മി​ത​മാ​യി​രു​ന്നു. ഇ​തു​മൂ​ലം രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗും പ​രി​ശോ​ധ​ന​ക​ളും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്തു​ന്ന​തി​ല്‍ ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ട്ടി​രു​ന്നു. ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ സാ​ഹ​ച​ര്യം ദു​രു​പ​യോ​ഗം ചെ​യ്ത സം​ഭ​വ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ സ്റ്റാ​ഫ് ബാ​ര​ക്ക് നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്.

ന​ബാ​ര്‍​ഡ് ട്രാ​ഞ്ച് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 1.2 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ സ്റ്റാ​ഫ് ബാ​ര​ക്കും ചു​റ്റു​മ​തി​ലും നി​ര്‍​മി​ച്ച​ത്. കേ​ര​ള പോ​ലീ​സ് ഹൗ​സിം​ഗ് ക​ണ്‍​സ്ട്രക്‌ഷ​ന്‍ കോ​ര്‍​പ​റേ​ഷ​നാ​യി​രു​ന്നു നി​ര്‍​മാ​ണ​ ചു​മ​ത​ല. ജി​ല്ല​യി​ല്‍ പു​തു​താ​യി അ​നു​വ​ദി​ച്ച ആ​ദ്യ​ത്തെ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നാ​യ ബ​ന്ത​ടു​ക്ക സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത് ഈ ​ആ​സ്ഥാ​ന​ത്ത് ത​ന്നെ​യാ​ണ് എ​ന്ന​ത് പ​ദ്ധ​തി​യു​ടെ പ്രാ​ധാ​ന്യം വ​ര്‍​ധി​പ്പി​ക്കു​ന്നു. ബാ​ര​ക്ക് പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​കു​ന്ന​തോ​ടെ അ​തി​ര്‍​ത്തി വ​ന​മേ​ഖ​ല​ക​ളി​ല്‍ ശ​ക്ത​മാ​യ രാ​ത്രി​കാ​ല നി​രീ​ക്ഷ​ണ​വും സ​മ​യ​ബ​ന്ധി​ത പ​രി​ശോ​ധ​ന​ക​ളും ഉ​റ​പ്പാ​ക്കാ​ന്‍ ക​ഴി​യും.
ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​ന സാ​ഹ​ച​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ഈ ​കേ​ന്ദ്രം പ്ര​ധാ​ന ആ​സ്ഥാ​ന​മാ​യി മാ​റും.

District News

അ​ഗ്രോ ക്ലി​നി​ക്ക് സം​ഘ​ടി​പ്പി​ച്ചു

ന​ർ​ക്കി​ല​ക്കാ​ട്: പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജി​ന്‍റെ​യും വെ​സ്റ്റ് എ​ളേ​രി കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഗ്രോ​ ക്ലി​നി​ക് സം​ഘ​ടി​പ്പി​ച്ചു. വ​ര​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ജ​നാ​ർ​ദ്ദ​ന​ൻ ക​യ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എം. ​രോ​ഹി​ണി, ഫാ. ​ജോ​സ് മു​ണ്ട​ക്ക​ൽ, ആ​സൂ​ത്ര​ണ​സ​മി​തി​യം​ഗം സി.​പി. സു​രേ​ശ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഇ.​ടി. ജോ​സ്, എ.​വി. ഭാ​സ്ക​ര​ൻ, അ​സോ​സി​യ​റ്റ് പ്ര​ഫ​സ​ർ അ​ഞ്ജ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ വി.​വി. രാ​ജീ​വ​ൻ സ്വാ​ഗ​ത​വും വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ഗൗ​രി​ന​ന്ദ​ന ന​ന്ദി​യും പ​റ​ഞ്ഞു. സ​സ്യ​രോ​ഗ വി​ഭാ​ഗം അ​സോ​സി​യ​റ്റ് പ്ര​ഫ. ഡോ. ​കെ.​വി. സു​മ​യ്യ ക്ലാ​സ് ന​യി​ച്ചു.

District News

കെ​എ​സ്എ​സ്പി​എ സ്വീ​ക​ര​ണം ന​ൽ​കി

വെ​ള്ള​രി​ക്കു​ണ്ട്: കെ​എ​സ്എ​സ്പി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​സി. സു​രേ​ന്ദ്ര​ൻ നാ​യ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ ടി.​കെ. എ​വു​ജി​ൻ, സി. ​ര​ത്നാ​ക​ര​ൻ വ​നി​താ ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സ​രോ​ജി​നി, സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​എം. വി​ജ​യ​ൻ. ദാ​മോ​ദ​ര​ൻ ന​മ്പ്യാ​ർ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് മാ​ത്യു, വി​വി​ധ മേ​ഖ​ല​ക​ളി​ലെ നേ​ട്ടം കൈ​വ​രി​ച്ച പി.​എം. ഏ​ബ്ര​ഹാം, ടി.​എം. ജോ​ണി, കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്ക് കെ​എ​സ്എ​സ്പി​എ പ​ര​പ്പ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. ദി​വാ​ക​ര​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി.​കെ. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി. ​റ​ഷീ​ദ, ജി. ​മു​ര​ളീ​ധ​ര​ൻ, എം.​യു. തോ​മ​സ്, കെ .​കു​ഞ്ഞ​മ്പു നാ​യ​ർ, പി.​എ. ജോ​സ​ഫ്, സി.​എ. ജോ​സ​ഫ്, മാ​ത്യു സേ​വ്യ​ർ, ജോ​സു​കു​ട്ടി അ​റ​യ്ക്ക​ൽ, സി.​വി. ശ്രീ​ധ​ര​ൻ, ആ​ലീ​സ് കു​ര്യ​ൻ, എ.​എം. സെ​ബാ​സ്റ്റ്യ​ൻ, എം.​ഡി. ദേ​വ​സ്യ, സി.​വി. ബാ​ല​കൃ​ഷ്ണ​ൻ, കെ.​വി. തോ​മ​സ്, കെ. ​ബാ​ല​കൃ​ഷ്ണ​ൻ കെ.​സി. സെ​ബാ​സ്റ്റ്യ​ൻ, ഷേ​ർ​ളി ഫി​ലി​പ്പ്, ടി.​പി. ജോ​ർ​ജ്, വി.​ജെ. ജോ​യി, പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ, സി.​ജെ. ജ​യിം​സ്, ടി.​പി. പ്ര​സ​ന്ന​ൻ, കെ. ​വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

വാ​റ​ണ്ട് പ്ര​തി​ക​ളും പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളും ഉ​ള്‍​പ്പെ​ടെ 182 പേ​ര്‍ പി​ടി​യി​ല്‍

കാ​സ​ര്‍​ഗോ​ഡ്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ക്ര​മ​സ​മാ​ധാ​ന നി​ല ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ പോ​ലീ​സ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം വ്യാ​ഴാ​ഴ്ച രാ​ത്രി മു​ത​ല്‍ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ വ​രെ ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ നി​ര​വ​ധി പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളും സാ​മൂ​ഹ്യ​വി​രു​ദ്ധ​രും വ​ല​യി​ലാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ത്തു​ന്ന​തി​നാ​യി കു​റ്റ​വാ​ളി​ക​ളെ നി​രീ​ക്ഷി​ക്കു​ന്ന​തി​നും മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും പോ​ലീ​സ് പ്ര​ത്യേ​ക സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

വി​വി​ധ കേ​സു​ക​ളി​ല്‍ കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച 182 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് 1529 പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്തെ അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടു​ക​ളും ല​ഹ​രി​ക്ക​ട​ത്തും ത​ട​യാ​ന്‍ വാ​ഹ​ന പ​രി​ശോ​ധ​ന ഇ​നി​യും ക​ര്‍​ശ​ന​മാ​ക്കും. ജി​ല്ല​യി​ലെ റൗ​ഡി, സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ലി​സ്റ്റി​ലും ഉ​ള്‍​പ്പെ​ട്ട 212 പേ​രെ പ​രി​ശോ​ധി​ച്ച് നി​ല​വി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി.

അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടു കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇ​തു​ള്‍​പ്പെ​ടെ ആ​കെ 23 പു​തി​യ കേ​സു​ക​ളാ​ണ് ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ജി​ല്ല​യി​ലെ 61 ഹോ​ട്ട​ലു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. താ​മ​സ​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി ശേ​ഖ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

District News

ശോ​ഭ​യോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ്

ഇ​രി​ങ്ങാ​ല​ക്കു​ട: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ജി.വി. രാ​ജ സ്‌​പോ​ര്‍​ട്‌​സ് അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ന് മി​ക​ച്ച നേ​ട്ടം.

2022, 2023, 2024 വ​ര്‍​ഷ​ങ്ങ​ളി​ലെ അ​വാ​ര്‍​ഡു​ക​ളാ​ണ് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്. വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്ന് അ​വാ​ര്‍​ഡു​ക​ള്‍ നേ​ടി ക്രൈ​സ്റ്റ് കോ​ള​ജ് ശ്ര​ദ്ധേ​യ​മാ​യി. 2022 ലെ ​മി​ക​ച്ച കാ​യി​ക നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ച കോ​ള​ജ് ആ​യി ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2023 ലെ ​ഏ​റ്റ​വും മി​ക​ച്ച സ്‌​പോ​ര്‍​ട്‌​സ് ഹോ​സ്റ്റ​ല്‍ താ​ര​മാ​യി ക്രൈ​സ്റ്റ് കോ​ള​ജി​ന്‍റെ അ​ത്‌​ല​റ്റി​ക് താ​രം വി.​എ​സ് സെ​ബാ​സ്റ്റ്യ​നും 2024ലെ ​മി​ക​ച്ച സ്‌​പോ​ര്‍​ട്‌​സ് ഹോ​സ്റ്റ​ല്‍ താ​ര​മാ​യി ക്രൈ​സ്റ്റ് കോ​ള​ജി​ന്‍റെ നെ​റ്റ് ബോ​ള്‍ താ​രം അ​മ​ല്‍ ജീ​വാ​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഇ​തി​നു മു​ന്‍​പ് 2018 ല്‍ ​ക്രൈ​സ്റ്റ് കോ​ളേ​ജി​ന് മി​ക​ച്ച കാ​യി​ക കോ​ളജി​ലു​ള്ള പു​ര​സ്‌​കാ​രം ല​ഭി​ച്ചി​രു​ന്നു. കോ​ളജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ​റ​മ്പി​ലി​നു മി​ക​ച്ച സ്‌​പോ​ര്‍​ട്‌​സ് അ​ധ്യാ​പ​ക​നു​ള്ള ജി.​വി രാ​ജ അ​വാ​ര്‍​ഡ് ല​ഭി​ച്ചി​രു​ന്നു. ഒ​ട്ടേ​റെ ദേ​ശീ​യ​അ​ന്ത​ര്‍​ദേ​ശീ​യ താ​ര​ങ്ങ​ളെ വാ​ര്‍​ത്തെ​ടു​ത്തി​ട്ടു​ള്ള ക്രൈ​സ്റ്റ് കോ​ള​ജ് തു​ട​ര്‍​ച്ച​യാ​യി ഒ​ന്‍​പ​ത് വ​ര്‍​ഷ​മാ​യി കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി ചാ​മ്പ്യ​ന്മാ​രാ​ണ്.

സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ അ​ഞ്ച് ടീ​മു​ക​ള്‍ അ​ട​ക്കം ബാ​സ്‌​ക്ക​റ്റ് ബോ​ള്‍, നെ​റ്റ് ബോ​ള്‍, ഫു​ട്‌​ബോ​ള്‍, അ​ത്‌​ല​റ്റി​ക്‌​സ്, വോ​ളി​ബോ​ള്‍, ഹോ​ക്കി, ഖോ​ഖോ തു​ട​ങ്ങി അ​ന്‍​പ​തോ​ളം ടീ​മു​ക​ള്‍ ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ ഉ​ണ്ട്. മി​ക​ച്ച കാ​യി​ക പ​രി​ശീ​ല​ക​രു​ടെ സാ​ന്നി​ധ്യ​വും ചി​ട്ട​യാ​യ പ​രി​ശീ​ല​ന​വും ക്രൈ​സ്റ്റി​ന്‍റെ നേ​ട്ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു. കൂ​ടാ​തെ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി കോ​ളേ​ജ് മാ​നേ​ജ്‌​മെ​ന്‍റിന്‍റെ അ​ക​മ​ഴി​ഞ്ഞ പ്രോ​ത്സാ​ഹ​ന​വും കോ​ളേ​ജി​ന്‍റെ കാ​യി​ക നേ​ട്ട​ത്തി​ന് പി​റ​കി​ലു​ണ്ട്.

District News

കനാല്‍വെ​ള്ള​മെ​ത്തി​യി​ല്ല; കാ​ര്‍​ഷി​ക വി​ള​ക​ള്‍ ഉ​ണ​ക്കുഭീ​ഷ​ണി​യി​ലാ​യി

മ​റ്റ​ത്തൂ​ര്‍: ഇ​റി​ഗേ​ഷ​ന്‍ ക​നാ​ലി​ല്‍ വെ​ള്ളം തു​റ​ന്നു​വി​ടാ​ന്‍ വൈ​കു​ന്ന​തു​മൂ​ലം മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യി. മ​റ്റ​ത്തൂ​ര്‍ ഇ​റി​ഗേ​ഷ​ന്‍ ക​നാ​ല്‍ ക​ട​ന്നു​പോ​കു​ന്ന ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും കി​ണ​റു​ക​ള്‍ വ​റ്റി​വ​ര​ണ്ടു കി​ട​ക്കു​ക​യാ​ണ്. കു​ള​ങ്ങ​ളി​ലും ജ​ല​നി​ര​പ്പ് ഗ​ണ്യ​മാ​യി താ​ഴ്ന്നു​പോ​യി​ട്ടു​ണ്ട്.

കി​ണ​റു​ക​ളേ​യും കു​ള​ങ്ങ​ളേ​യും ആ​ശ്ര​യി​ച്ച് ജ​ല​സേ​ച​നം ന​ട​ത്തു​ന്ന ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ദി​വ​സ​ങ്ങ​ളോ​ളം ജ​ല​സേ​ച​നം ന​ട​ത്താ​ത്ത​തി​നാ​ല്‍ പ​ല​യി​ട​ത്തും കാ​ര്‍​ഷി​ക വി​ള​ക​ള്‍ ഉ​ണ​ക്കു​ഭീ​ഷ​ണി​യി​ലാ​യി. ഒ​രാ​ഴ്ച​യി​ലേ​റെ ജ​ല​സേ​ച​നം ന​ട​ത്താ​തി​രു​ന്നാ​ല്‍ ജാ​തി​മ​ര​ങ്ങ​ള്‍​ക്ക് ഉ​ണ​ക്കം ബാ​ധി​ക്കു​മെ​ന്ന​തി​നാ​ല്‍ ജാ​തി​ക​ര്‍​ഷ​ക​രാ​ണ് വെ​ള്ള​മി​ല്ലാ​ത്ത​തു മൂ​ലം ഏ​റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.

ഒ​മ്പ​തു​ങ്ങ​ല്‍,ചു​ങ്കാ​ല്‍,കു​ഞ്ഞാ​ലി​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും ക​നാ​ല്‍​വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ല്‍ ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. മ​റ്റ​ത്തൂ​ര്‍ ക​നാ​ലി​ന്‍റെ ശാ​ഖ​യാ​യ മൂ​ന്നു​മു​റി ഉ​പ​ക​നാ​ലി​ന്‍റെ ആ​യ​ക്കെ​ട്ടു പ​രി​ധി​യി​ലും കി​ണ​റു​ക​ള്‍ വ​റ്റി​തു​ട​ങ്ങി. എ​ത്ര​യും വേഗം ക​നാ​ലി​ലേ​ക്ക് ​വെ​ള്ളം തു​റ​ന്നു​വി​ട്ട് ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

District News

നി​പ്മ​റി​ല്‍ നൂ​ത​ന ശാ​സ്ത്രീ​യ പ​രി​ശീ​ല​നം ഉ​ട​ന്‍ തു​ട​ങ്ങും: മ​ന്ത്രി ബി​ന്ദു

ഇ​രി​ങ്ങാ​ല​ക്കു​ട: ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ര്‍​ക്ക് നൂ​ത​ന ശാ​സ്ത്രീ​യ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നു​ള്ള പ​ദ്ധ​തി നി​പ്മ​ര്‍ ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​ന്ന​ത വി​ദ്യ​ാഭ്യാ​സ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു. ഇ​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ട​ന്‍ തു​ട​ങ്ങും.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​വ​രെ സ്വ​യം പ​ര്യാ​പ്ത​രാ​ക്കാ​ന്‍ ഭി​ന്ന​ശേ​ഷി സ്വ​യം സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍​ക്കു​ള്ള അ​നു​മ​തി ഒ​രു മാ​സ​ത്തി​ന​കം ല​ഭ്യ​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 73 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് 250 ബെ​ഡു​ക​ളു​ള്ള റീ​ഹാ​ബ് ആ​ശു​പ​ത്രി​യും കോ​ള​ജ് കെ​ട്ടി​ട​വു​മാ​ണ് നി​പ്മ​ര്‍ പ​രി​സ​ര​ത്ത് നി​ര്‍​മി​ക്കു​ന്ന​ത്.

നി​പ്മ​ര്‍ ഇ​രി​ങ്ങാ​ല​ക്കു​ട എം​സി​പി ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച നി​പ്മ​റി​ലെ ഭൗ​തി​ക വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും ഭി​ന്ന​ശേ​ഷി സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ച​ട​ങ്ങി​ല്‍ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഭ​ര​ണാ​നു​മ​തി നി​പ്മ​ര്‍ എ​ക്‌​സി​ക്യൂട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​ബ്ബാ​സ​ലി​ക്ക് മ​ന്ത്രി കൈ​മാ​റി. മു​ന്‍ എ​ക്സി​ക്യൂട്ടീ​വ് ഡ​യ​റ​ക്ട​ര്‍ സി. ​ച​ന്ദ്ര​ബാ​ബു​വി​നെ മ​ന്ത്രി ആ​ദ​രി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് ടി.​കെ. സു​ധീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി ക്ഷേ​മ കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​ഡ്വ. ജ​യ​ഡാ​ളി, ഭി​ന്ന​ശേ​ഷി ക​മ്മീ​ഷ​ണ​ര്‍ ഡോ. ​പി.​ടി. ബാ​ബു​രാ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ ടി.​ജി. ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍, വ​ത്സ​ല ബാ​ബു, സു​ഭാ​ഷി​ണി രാ​ജീ​വ്, മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. നി​പ്മ​ര്‍ എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ടി.​കെ. അ​ബ്ബാ​സ് അ​ലി സ്വാ​ഗ​ത​വും സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ കെ.​ആ​ര്‍. പ്ര​ദീ​പ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

District News

ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭാ വി​ക​സ​ന സ​ദ​സ്

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ​പ​ദ്ധ​തി രൂ​പ​വ​ത്ക​ര​ണ​ത്തി​നാ​യി സം​ഘ​ടി​പ്പി​ച്ച വി​ക​സ​ന​സ​ദ​സ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​ധീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ണ്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ ചി​ന്താ ധ​ര്‍​മ​രാ​ജ​ന്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ അ​ഡ്വ. വി.​സി. വ​ര്‍​ഗീ​സ്, ടി.​എ. പോ​ള്‍, റോ​ണി പോ​ള്‍, മി​നി ജോ​സ്, പ്ര​വീ​ണ്‍​സ് ഞാ​റ്റു​വെ​ട്ടി, പി.​വി. ശി​വ​കു​മാ​ര്‍, പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സം​സ്‌​കാ​ര​സാ​ഹി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് സ​മാ​ഹ​രി​ച്ച വി​ക​സ​ന​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ന് ന​ല്‍​കി. നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ അ​രു​ണ്‍ ഗാ​ന്ധി​ഗ്രാം, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഭ​ര​ത്കു​മാ​ര്‍ പൊ​ന്തേം​ക​ണ്ട​ത്ത്, ഭാ​ര​വാ​ഹി​ക​ളാ​യ ടി.​ജി. പ്ര​സ​ന്ന​ന്‍, വി​നോ​ദ്, സു​ര​ഭി വി​നോ​ദ്, ജോ​സ​ഫ് പ​ള്ളി​പ്പാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

District News

ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍; ഒ​രു​ങ്ങു​ന്നു, പു​തി​യ പാ​ര്‍​ക്കിം​ഗ്

ക​ല്ലേ​റ്റും​ക​ര: ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് പു​തി​യ പാ​ര്‍​ക്കിം​ഗ് കേ​ന്ദ്ര​മൊ​രു​ങ്ങു​ന്നു. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും പ​ക്ഷി​ക്കാ​ഷ്ഠം വീ​ഴു​ന്ന പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം വേ​ണ​മെ​ന്നു​മു​ള്ള ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​ണ് ഇ​തോ​ടെ പ​രി​ഹാ​ര​മാ​കു​ന്ന​ത്.

ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി കാ​ടു​പി​ടി​ച്ചു കി​ട​ന്ന സ്ഥ​ല​മാ​ണ് ന​വീ​ക​രി​ച്ച് പാ​ര്‍​ക്കിം​ഗ് കേ​ന്ദ്ര​മാ​ക്കി ഒ​രു​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ ബ്രി​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്ത് നി​ര്‍​മി​ച്ച ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്ന ശൗ​ചാ​ല​യ​ത്തി​ന്‍റെയും എ​സി വി​ശ്ര​മ​മു​റി​യു​ടേ​യും ന​വീ​ക​ര​ണ​വും തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​ള്ള 600 മീ​റ്റ​ര്‍ നീ​ള​മു​ള്ള പ്ലാ​റ്റ് ഫോ​മി​ല്‍ ടൈ​ല്‍ വി​രി​ക്കു​ന്ന ജോ​ലി​ക​ളും പൂ​ര്‍​ത്തി​യാ​യി.

ഷെ​ല്‍​ട്ട​റു​ക​ളു​ടെ​യും ഇ​രി​പ്പി​ട​ങ്ങ​ളു​ടേ​യും നി​ര്‍​മാ​ണ​വും ഹൈമാ​സ്റ്റ് ലൈ​റ്റ്, സ്റ്റേ​ഷ​ന്‍ ക​വാ​ടം എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ​ണി​ക​ളും ഉ​ള്‍​പ്പെ​ടെ ര​ണ്ട് കോ​ടി​രൂ​പ​യി​ലേ​റെ രൂ​പ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണി​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്.

District News

സ​ഹൃ​ദ​യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സി​ന് ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ര്‍​ഡ്

കൊ​ട​ക​ര: സ​ഹൃ​ദ​യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സി​നെ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ ദേ​ശീ​യ ത​ല​ത്തി​ലു​ള്ള മി​ക​ച്ച വി​ദ്യാ​ഭ്യാ​സസ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. തു​ട​ര്‍​ച്ച​യാ​യി നാ​ലാം ത​വ​ണ​യാ​ണ് സ​ഹൃ​ദ​യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ മി​ക​ച്ച കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ബെ​സ്റ്റ് ഇ​ന്‍ അ​ക്കാ​ഡ​മി​ക്‌​സ്, ബെ​സ്റ്റ് ഇ​ന്‍ സ്‌​പോ​ര്‍​ട്‌​സ്, ബെ​സ്റ്റ് ഓ​ള്‍ റൗ​ണ്ട​ര്‍ എ​ന്നീ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ ന​ല്‍​കു​ന്ന അ​ച്ചീ​വ്‌​മെ​ന്‍റ്് അ​വാ​ര്‍​ഡി​ന് സ​ഹൃ​ദ​യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ എം​ബി​എ ര​ണ്ടാം വ​ര്‍​ഷ​ത്തി​ലെ മൂ​ന്നു വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ര്‍​ഹ​രാ​യി.​

അ​ക്കാ​ഡ​മി​ക്‌​സി​ല്‍ മി​ക​ച്ച സ്‌​കോ​ര്‍ നേ​ടി​യ കെ.​ആ​ദി​ത്യ, സ്‌​പോ​ര്‍​ട്‌​സി​ല്‍ കൈ​പ്ര​ത്ത് നേ​ഹാ​വി​നോ​ദ്, മി​ക​ച്ച ഓ​ള്‍റൗ​ണ്ട​റാ​യി മ​നീ​ഷ രാ​ജീ​വ് എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ തൃ​ശൂ​ര്‍ റീ​ജി​യണ​ല്‍ ഹെ​ഡ് പി.​വി​മ​ല്‍​ജി​ത്ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​മ്മാ​ന​ത്തു​ക​യാ​യ 93000 രൂ​പ​യു​ടെ കാ​ഷ് അ​വാ​ര്‍​ഡ് ന​ല്‍​കി ആ​ദ​രി​ച്ചു.

ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് മാ​നേ​ജ​ര്‍ മോ​ണ്‍.​വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​ദ്യ​ര​ത്‌​നം എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഇ.​ടി. യ​ധു നാ​രാ​യ​ണ​ന്‍ മൂ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ജി​നോ ജോ​ണി മാ​ള​ക്കാ​ര​ന്‍, ഡ​യ​റ​ക്ട​ര്‍ ഡോ. ​ധ​ന്യ അ​ല​ക്‌​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും, സ​മ്മാ​നാ​ര്‍​ഹ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളും ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

District News

സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ഹാ​ൻഡ് സ​ർ​ജ​റി ദേ​ശീയ സെ​മി​നാ​ർ

ചാല​ക്കു​ടി:​ സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ര​ണ്ടുദി​വ​സം നീ​ണ്ടു നി​ല്ക്കു​ന്ന ഹാൻഡ് സ​ർ​ജ​റി ദേ​ശീ​യ സെ​മി​നാ​ർ ഇ​ന്ന് ആ​രം​ഭി​ക്കും.

ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഫോ​ർ സ​ർ​ജ​റി ഓ​ഫ് ഹാ​ൻ​ഡി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ കൈ​യി​ലെ പ​രിക്കു​ക​ളും രോ​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ച ചി​കി​ത്സ​യി​ൽ അ​റി​വ് വ​ർ​ധി​പ്പി​ക്കു​ക​യും വൈ​ദ​ഗ്ദ്ധ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി​ട്ടാ​ണ് ദേ​ശീ​യ കോ​ൺ​ഫ​റ​ൻ​സും വ​ർ​ക്ക്ഷോ​പ്പും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ്ര​മു​ഖ​രു​ടെ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ സം​വാ​ദ​ക സെ​ഷ​നു​ക​ൾ, പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന വ​ർ​ക്ക് ഷോ​പ്പു​ക​ൾ എ​ന്നി​വ​യു​ടെ സ​മന്വ​യ​ത്തി​ലൂ​ടെ രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നാ​ണ് ഈ ​പ​രി​പാ​ടി ല​ക്ഷ്യ​മി​ടു​ന്ന​ത്.

‌ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഫോ​ർ സ​ർ​ജ​റി ഓ​ഫ് ഹാ​ൻഡിന്‍റെ അം​ഗ​ങ്ങ​ൾ പ്ര​സി​ഡ​ന്‍റ് ഡോ. ​അ​നി​ൽ കെ ​ബ​ട്ട്, പ്ര​ശ​സ്‌​ത സി​നീ​യ​ർ പ്ലാ​സ്റ്റിക്ക് സ​ർ​ജ​ൻ ഡോ. ​ജ​യ​കു​മാ​ർ, ക​സ്‌​തൂ​ർ​ബ മെ​ഡി​ക്ക​ൽ കോ​ളജി​ലെ കോ​ഴ്‌​സ്‌ ഡ​യ​റ​ക്‌​ട​റും, മു​ൻ പ്ര​സി​ഡ​ന്‍റുമാ​യ ഡോ. ​ബാ​സ്ക​ർ ആ​ന​ന്ദ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​ം.

ഇ​ന്ന് ഒമ്പതിന് ​ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത അ​ധ്യ​ക്ഷ​നും സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി ട്ര​സ്റ്റി​ന്‍റെ ര​ക്ഷാ​ധി​കാ​രി​യു​മാ​യ ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വഹി​ക്കു​ം. സി​നീ​യ​ർ പ്ലാ​സ്റ്റി​ക്ക് സ​ർ​ജ​ൻ ഡോ. ​ജ​യ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. കോ​ഴ്‌​സ് ഡ​യ​റ​ക്‌​ട​റും, മു​ൻ പ്ര​സി​ഡ​ന്‍റുമാ​യ ഡോ. ​ബാ​സ്ക്ക​റാ​ന​ന്ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡ​യ​റ​ക്‌​ട​ർ റ​വ. ഡോ. ​ആ​ന്‍റു ആ​ല​പ്പാ​ട​ൻ, ജോ​യി​ന്‍റ് ഡ​യ​റ​ക്‌​ട​ർ ഫാ. ​ആ​ന്‍റണി മു​ക്കാ​ട്ടു​ക​ര​ക്കാ​ര​ൻ, ഡോ. ​പ്ര​സാ​ദ് വ​ർ​ക്കി, ഡോ. ​പി. എ​സ്. ബി​നോ​യ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

6000 ഏ​ക്ക​ർ നെ​ൽ​കൃ​ഷി ഉ​ണ​ക്കു​ഭീ​ഷ​ണി​യി​ൽ, ജി​ല്ലാ ക​ള​ക്ട​റെ ഉ​പ​രോ​ധി​ച്ച് കോ​ണ്‍​ഗ്ര​സ്

സ്വ​ന്തം ലേ​ഖി​ക

തൃ​ശൂ​ർ: ജി​ല്ല​യി​ലെ പ​ടി​ഞ്ഞാ​റ്-​വ​ട​ക്ക് മേ​ഖ​ല​യി​ൽ നെ​ൽ​കൃ​ഷി​ക്കു വെ​ള്ള​മെ​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​നെ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​രോ​ധി​ച്ചു.

അ​ടാ​ട്ട്, തോ​ളൂ​ർ, പാ​വ​റ​ട്ടി, മു​ല്ല​ശേ​രി, എ​ള​വ​ള്ളി, വെ​ങ്കി​ട​ങ്ങ് പ​ഞ്ചാ​യ​ത്തി​ലെ ക​തി​ർ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന നെ​ൽ​കൃ​ഷി​യാ​ണ് വെ​ള്ളം​കി​ട്ടാ​തെ ഉ​ണ​ങ്ങി​യ​ത്. ചി​മ്മി​നി ഡാ​മി​ൽ​നി​ന്ന് വെ​ള്ളം വി​ട്ടെ​ങ്കി​ലും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ 15 ദി​വ​സ​ത്തോ​ള​മാ​യി വെ​ള്ളം എ​ത്തി​യി​ട്ടി​ല്ല. 6000 ഏ​ക്ക​ർ നെ​ൽ​കൃ​ഷി​യാ​ണ് ഉ​ണ​ക്കു​ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്.

ഇ​തി​നെ​തി​രേ​യാ​ണ് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. പ്ര​താ​പ​ൻ, അ​ടാ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ൽ അ​ക്ക​ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​രോ​ധം ന​ട​ത്തി​യ​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് ഉ​പ​രോ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൾ ക​ർ​ഷ​ക​സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​കെ. കൊ​ച്ചു​മു​ഹ​മ്മ​ദ്, കോ​ൾ ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം അ​ഡ്വ.​വി. സു​രേ​ഷ് കു​മാ​ർ, മു​ല്ല​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക്ല​മ​ന്‍റ് ഫ്രാ​ൻ​സീ​സ്, വെ​ങ്കി​ട​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗ്രേ​സി ജേ​ക്ക​ബ്, പി.​കെ. രാ​ജ​ൻ, കെ.​കെ. ബാ​ബു, പി.​ആ​ർ. വ​ർ​ഗീ​സ്, എ.​കെ. അ​ർ​ജു​ന​ൻ സു​നി​ൽ അ​ന്തി​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഉ​പ​രോ​ധം കു​ത്തി​യി​രി​പ്പു​സ​മ​ര​ത്തി​ലേ​ക്കു​മാ​റി​യ​തോ​ടെ വൈ​കീ​ട്ട് നാ​ലി​ന് ജി​ല്ലാ ക​ള​ക്ട​ർ കോ​ൾ ക​ർ​ഷ​ക​പ്ര​തി​നി​ധി​ക​ളു​ടെ​യും ഇ​റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും യോ​ഗം വി​ളി​ച്ചു. വെ​ള്ളം എ​ത്താ​ത്ത കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് അ​ടി​യ​ന്ത​ര​മാ​യി വെ​ള്ളം എ​ത്തി​ക്ക​ണ​മെ​ന്നു ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി. ദു​ര​ന്ത​നി​വാ​ര​ണ​പ​ദ്ധ​തി​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കാ​ൻ സ​ബ് ക​ള​ക്ട​ർ അ​ഖി​ൽ വി. ​മേ​നോ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​റി​ഗേ​ഷ​ൻ ഇ​ഇ സി​നി, പീ​ച്ചി ഇ​റി​ഗേ​ഷ​ൻ എ​ഇ അ​രു​ണ്‍ എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

കൊ​യ്ത്തു​ക​ഴി​ഞ്ഞ പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്കു വെ​ള്ള​മെ​ടു​ക്കു​ന്ന​തു ത​ട​യാ​ൻ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടാ​മെ​ന്നും പാ​ട​ശേ​ഖ​ര​ത്തോ​ടു​ചേ​ർ​ന്നു​ള്ള അ​ന​ധി​കൃ​ത​ക​ന്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​യു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ര​മാ​വ​ധി വെ​ള്ളം പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് എ​ത്തി​ക്കും. ഇ​തി​നാ​യി പാ​ട​ങ്ങ​ൾ നേ​രി​ൽ​ക​ണ്ടു വി​ല​യി​രു​ത്തും. ച​ണ്ടി മാ​റ്റാ​നു​ള്ള ടെ​ൻ​ഡ​ർ ന​ൽ​കി​യെ​ന്നും അ​റി​യി​ച്ചു.

ചി​മ്മി​നി ഡാ​മി​ൽ​നി​ന്നു വെ​ള്ളം തു​റ​ന്നു​വി​ട്ടി​ട്ടും ആ​വ​ശ്യ​ത്തി​നു​ള്ള വെ​ള്ളം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്താ​ത്ത​താ​ണ് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. ക​നാ​ലു​ക​ളി​ൽ ക​രു​വാ​ലി​ച്ച​ണ്ടി​യും കു​ള​വാ​ഴ​ച്ച​ണ്ടി​യും അ​ടി​ഞ്ഞു​കൂ​ടി​യ​തോ​ടെ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് മ​ന്ദ​ഗ​തി​യി​ലാ​ണ്. ഇ​തു നീ​ക്കം​ചെ​യ്യാ​നു​ള്ള പ്ര​വൃ​ത്തി​ക​ൾ​ക്കു ധ​ന​സ​ഹാ​യ​വും മ​റ്റും ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ൽ​നി​ന്നും ല​ഭ്യ​മാ​ക്കാ​മെ​ന്ന് സ​ബ് ക​ള​ക്ട​ർ അ​ഖി​ൽ വി. ​മേ​നോ​ൻ അ​റി​യി​ച്ചു.

 

District News

പു​തു​ക്കാ​ട് ബാ​റി​ൽ സം​ഘ​ര്‍​ഷം

പു​തു​ക്കാ​ട്: ഹോ​ളി​ഡേ പാ​ര്‍​ക്ക് ബാ​ര്‍ കോ​മ്പൗ​ണ്ടി​ല്‍ ഉ​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു പ്ര​തി​ക​ളെ പു​തു​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ട​ക​ര ഉ​ളു​ന്പ​ത്തു​കു​ന്ന് നാ​റോ​ലി വീ​ട്ടി​ല്‍ വി​ഷ്ണു, മ​റ്റ​ത്തൂ​ര്‍ വാ​സു​പു​രം ചാ​ക്ക​യി​ല്‍ വീ​ട്ടി​ല്‍ ആ​യു​ഷ്, കു​റ്റി​ക്കാ​ട് കോ​ഴി​പ്പാ​ട​ന്‍ വീ​ട്ടി​ല്‍ അ​ജി​ത്ത്, ചാ​ല​ക്കു​ടി കാ​ട്ടു​തു​രു​ത്തി​ല്‍ വീ​ട്ടി​ല്‍ ജോ​സ​ഫ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ബാ​ര്‍ കോ​മ്പൗ​ണ്ടി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ ഓ​ട്ടം​വി​ളി​ച്ചി​ട്ട് വ​രാ​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ല്‍ ഡ്രൈ​വ​റാ​യ മോ​ഹ​ന​നെ​യും ഓ​ട്ടോ​യി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന പു​തു​ക്കാ​ട് സ്വ​ദേ​ശി അ​യ്യ​പ്പ​നെ​യും പ്ര​തി​ക​ള്‍ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ അ​യ്യ​പ്പ​ന്‍റെ ഒ​രു പ​ല്ല് ന​ഷ്ട​മാ​വു​ക‍​യും മു​ഖ​ത്തു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. പ്ര​തി​ക​ള്‍ വീ​ണ്ടും ഇ​വ​രെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തു ത​ട​യാ​നെ​ത്തി​യ പു​തു​ക്കാ​ട് സ്വ​ദേ​ശി ബി​ജോ​യെ ബി​യ​ര്‍ കു​പ്പി​കൊ​ണ്ട് വ​യ​റ്റി​ല്‍ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ചു. അ​ക്ര​മ​ത്തി​നു​ശേ​ഷം ബാ​ര്‍ കോ​മ്പൗ​ണ്ടി​ലും പു​റ​ത്തും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച പ്ര​തി​ക​ള്‍ വ​ഴി​യി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ടു വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ല് ത​ക​ര്‍​ക്കു​ക​യും ഹോ​ട്ട​ലി​ലെ ബൈ​ക്കു​ക​ള്‍ മ​റി​ച്ചി​ടു​ക​യും പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ലെ ലൈ​റ്റു​ക​ള്‍ അ​ടി​ച്ചു​ത​ക​ര്‍​ക്കു​ക​യും ചെ​യ്തു.

പു​തു​ക്കാ​ട് എ​സ്‌​ഐ​മാ​രാ​യ പ്ര​ദീ​പ്, പാ​ട്രി​ക്, ജി​എ​സ്‌​ഐ സു​ധീ​ഷ്, സി​പി​ഒ ന​വീ​ന്‍ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്.

District News

പ​ട്ടി​ക​ജാ​തി മോ​ര്‍​ച്ച ജി​ല്ലാ ക​മ്മി​റ്റി​യു​ടെ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം; ജ​ല​പീ​ര​ങ്കി

അ​യ്യ​ന്തോ​ള്‍: പ​ട്ടി​ക​ജാ​തി മോ​ര്‍​ച്ച ജി​ല്ലാ ക​മ്മി​റ്റി ക​ള​ക്ട​റേ​റ്റി​ലേ​ക്കു ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ നേ​രി​യ സം​ഘ​ര്‍​ഷം. പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​ൻ.​കെ. സു​ധീ​ർ അ​ട​ക്കം നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്കേ​റ്റു.

പ​ട്ടി​ക​ജാ​തി​വി​ഭാ​ഗ​ങ്ങ​ളോ​ടു​ള്ള സ​ര്‍​ക്കാ​ര്‍ അ​വ​ഗ​ണ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ​ടി​ഞ്ഞാ​റേ​കോ​ട്ട​യി​ല്‍​നി​ന്നു പ്ര​ക​ട​ന​മാ​യി എ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ള​ക്ട​റേ​റ്റി​നു​മു​ന്നി​ലെ ബാ​രി​ക്കേ​ഡു​ക​ള്‍ ത​ള്ളി​മാ​റ്റി മു​ന്നോ​ട്ടു​പോ​കാ​ൻ ശ്ര​മി​ച്ച​താ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. തു​ട​ർ​ന്നു പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

ബി​ജെ​പി സം​സ്ഥാ​ന​സെ​ക്ര​ട്ട​റി അ​ഡ്വ. പ​ന്ത​ളം പ്ര​താ​പ​ൻ പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ട്ടി​ക​ജാ​തി മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് നെ​ല്ലി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ജു​മോ​ന്‍ വ​ട്ടേ​ക്കാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ജെ​പി സി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ന്‍ ജേ​ക്ക​ബ്, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ.​കെ.​ആ​ര്‍. ഹ​രി, പി.​കെ. ബാ​ബു, ലോ​ച​ന​ന്‍ അ​മ്പാ​ട്ട്, സു​രേ​ന്ദ്ര​ന്‍ ഐ​നി​ക്കു​ന്ന​ത്ത്, എ​ൻ.​ആ​ർ. റോ​ഷ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു

 

District News

ചു​ളു​വി​ല​യി​ൽ പ​ച്ച​കു​ത്തിയാൽ...

സി.​ജി. ജി​ജാ​സ​ൽ

തൃ​ശൂ​ർ: സാം​സ്കാ​രി​ക ന​ഗ​രി​യു​ടെ തെ​രു​വോ​ര​ങ്ങ​ളി​ൽ അ​ശാ​സ്ത്രീ​യ പ​ച്ച​കു​ത്ത​ൽ സം​ഘ​ങ്ങ​ൾ വീ​ണ്ടും പി​ടി​മു​റു​ക്കു​ന്നു. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് കു​ടും​ബ​സ​മേ​തം എ​ത്തു​ന്ന സം​ഘ​ങ്ങ​ൾ ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ ഫു​ട്പാ​ത്തു​ക​ളും ത​ണ​ൽ​മ​ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് താ​ൽ​ക്കാ​ലി​ക താ​വ​ള​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വെ​റും നൂ​റുരൂ​പ​യി​ൽ തു​ട​ങ്ങു​ന്ന നി​ര​ക്കി​ൽ ആ​കൃ​ഷ്ട​രാ​യി പ​ച്ച​കു​ത്താ​ൻ കൈ​നീ​ട്ടു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ണെ​ന്ന് ആ​രോ​ഗ്യവി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

നി​ര​ക്ക് ചെ​റു​ത്;
അ​പ​ക​ടം വ​ലു​ത്

അം​ഗീ​കൃ​ത ടാ​റ്റൂ സ്റ്റു​ഡി​യോ​ക​ളി​ലെ ഉ​യ​ർ​ന്ന നി​ര​ക്ക് ഭ​യ​ന്നാ​ണ് പ​ല​രും റോ​ഡ​രി​കി​ലെ ഈ ​കെ​ണി​ക​ളി​ൽ ചെ​ന്നു​പെ​ടു​ന്ന​ത്. 15 മി​നി​റ്റു മു​ത​ൽ അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​ച്ച​കു​ത്ത​ൽ പൂ​ർ​ത്തി​യാ​കു​മെ​ന്ന​തും യു​വാ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു. മ​ല​യാ​ളി​ക​ളി​ൽ ഏ​റി​യ​പ​ങ്കും സ്വ​ന്തം പേ​രോ ഇ​ഷ്ട​പ്പെ​ട്ട​വ​രു​ടെ പേ​രോ കൈ​ത്ത​ണ്ട​യി​ൽ കു​ത്താ​നാ​ണ് ഇ​വ​രെ സ​മീ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സൂ​ചി​ക​ളോ മ​ഷി​യോ സു​ര​ക്ഷി​ത​മാ​ണോ എ​ന്ന് ആ​രും പ​രി​ശോ​ധി​ക്കാ​റി​ല്ല.

രോ​ഗ​ങ്ങ​ൾ പ​ക​രു​ന്ന
വ​ഴി​ക​ൾ

ശാ​സ്ത്രീ​യ​മാ​യ അ​ണു​ന​ശീ​ക​ര​ണം ഇ​ല്ലാ​തെ ന​ട​ത്തു​ന്ന പ​ച്ച​കു​ത്ത​ൽ വ​ഴി എ​ച്ച്ഐ​വി, ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി തു​ട​ങ്ങി​യ മാ​ര​ക​മാ​യ ര​ക്ത​ജ​ന്യരോ​ഗ​ങ്ങ​ൾ ഒ​രാ​ളി​ൽനി​ന്നു മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

• ലോ​ഹ​ക്കൂ​ട്ടു​ക​ൾ: സ്ഥി​ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന ടാ​റ്റൂ മ​ഷി​ക​ളി​ൽ വ​ലി​യ അ​ള​വി​ൽ ലോ​ഹ​ക്കൂ​ട്ടു​ക​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​വ ര​ക്ത​ത്തി​ൽ ക​ല​രു​ന്ന​ത് കാ​ൻ​സ​ർ പോ​ലു​ള്ള മാ​ര​കരോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യേ​ക്കാം.
• അ​ണു​ബാ​ധ: പൊ​ടി​പ​ട​ല​ങ്ങ​ൾ നി​റ​ഞ്ഞ തു​റ​സാ​യ സ്ഥ​ല
ങ്ങ​ളി​ൽവ​ച്ച് പ​ച്ച​കു​ത്തു​ന്ന​ത്
മു​റി​വു​ക​ൾ പ​ഴു​ക്കാ​നും അ​
ണു​ബാ​ധ ര​ക്ത​ത്തി​ൽ ക​ല​ർ​ന്നു ഗു​രു​ത​ര​മാ​യ ശാ​രീ​രി​ക അ​വ​സ്ഥ​ക​ളി​ലേ​ക്ക് നീ​ങ്ങാ​നും ഇ​ട​യാ​ക്കും.
• ഗുണ​നി​ല​വാ​ര​മി​ല്ലാ​ത്ത മ​ഷി: അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത വീ​ര്യംകൂ​ടി​യ രാ​സ​വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ മ​ഷി​ക​ൾ ച​ർ​മ​ത്തി​ൽ ക​ടു​ത്ത അ​ല​ർ​ജി​ക്കും ദീ​ർ​ഘ​കാ​ല പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കും.
സൂ​ക്ഷി​ച്ചാ​ൽ ദുഃ​ഖി​ക്കേ​ണ്ട
അ​ല​ക്ഷ്യ​മാ​യ പ​ച്ച​കു​ത്ത​ൽ അ​ത്ര സു​ര​ക്ഷി​ത​മ​ല്ല. ഒ​രാ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ച സൂ​ചിത​ന്നെ മ​റ്റൊ​രാ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് രോ​ഗ​ങ്ങ​ൾ പ​ട​രാ​ൻ ഇ​ട​യാ​ക്കും. പ​ണം ലാ​ഭി​ക്കാ​ൻ വേ​ണ്ടി സ്വ​ന്തം ആ​രോ​ഗ്യം പ​ണ​യ​പ്പെ​ടു​ത്ത​രു​തെ​ന്നു​മാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

അ​ധി​കൃ​ത​ർ കാ​ണു​ന്നി​ല്ലേ?
ജി​ല്ലാ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും കോ​ർ​പ​റേ​ഷ​ൻ ആ​സ്ഥാ​ന​ത്തി​ന്‍റെ​യും വി​ളി​പ്പാ​ട​ക​ലെ​യാ​ണ് യാ​തൊ​രു ലൈ​സ​ൻ​സോ, സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളോ ഇ​ല്ലാ​തെ ഈ ​സം​ഘ​ങ്ങ​ൾ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. മു​ൻ​പ് പ​ല​ത​വ​ണ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും കു​റ​ച്ചു​ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കുശേ​ഷം ഇ​വ​ർ വീ​ണ്ടും സ​ജീ​വ​മാ​കു​ക​യാ​ണ്.
ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ ഇ​ത്ര​യുംവ​ലി​യ ആ​രോ​ഗ്യ​ഭീ​ഷ​ണി ഉ​യ​ർ​ന്നി​ട്ടും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ കാ​ണി​ക്കു​ന്ന നി​സം​ഗ​ത​യി​ൽ ജ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

District News

ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം ശ​ക്ത​മാ​കു​ന്നു; ചി​കി​ത്സ​യും പ​ഠ​ന​വും പ്ര​തി​സ​ന്ധി​യി​ൽ

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ശ​മ്പ​ള​പ​രി​ഷ്ക​ര​ണ കു​ടി​ശി​ക​യും ആ​നു​കൂ​ല്യ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ ന​ട​ത്തു​ന്ന സ​മ​രം ശ​ക്ത​മാ​കു​ന്നു. ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​പി സേ​വ​ന​ങ്ങ​ളും അ​ധ്യാ​പ​ന​വും ബ​ഹി​ഷ്ക​രി​ച്ച​തോ​ടെ രോ​ഗി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും ഒ​രു​പോ​ലെ ദു​രി​ത​ത്തി​ലാ​യി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​ക​ൾ​കൂ​ടി നി​ർ​ത്തി​വ​യ്ക്കാ​നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ തീ​രു​മാ​നം.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്തു ലോ​കം നി​ശ്ച​ല​മാ​യ​പ്പോ​ൾ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി സേ​വ​നം അ​നു​ഷ്ഠി​ച്ച​വ​രോ​ടാ​ണ് സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന കാ​ട്ടു​ന്ന​തെ​ന്നു ഡോ​ക്ട​ർ​മാ​ർ ആ​രോ​പി​ക്കു​ന്നു. ലോ​കം നി​ശ്ച​ല​മാ​യ​പ്പോ​ൾ ഞ​ങ്ങ​ൾ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചു എ​ന്ന വാ​ച​ക​മ​ട​ങ്ങി​യ വ​ലി​യ ബാ​ന​റു​ക​ൾ ഉ​യ​ർ​ത്തി​യാ​ണ് പ്ര​തി​ഷേ​ധം. സം​സ്ഥാ​ന​ജീ​വ​ന​ക്കാ​ർ​ക്കു നാ​ലു ഗ​ഡു കു​ടി​ശി​ക ന​ൽ​കി​യ​പ്പോ​ഴും മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​രെ പാ​ടെ അ​വ​ഗ​ണി​ച്ചു​വെ​ന്നാ​ണ് ഇ​വ​രു​ടെ പ​രാ​തി. പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ച്ച് ഡോ​ക്ട​ർ​മാ​രു​ടെ ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലും ഇ​തു​വ​രെ അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

ചി​കി​ത്സാ​ബ​ഹി​ഷ്ക​ര​ണ​ത്തി​നു​പു​റ​മേ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്ലാ​സു​ക​ളും ഡോ​ക്ട​ർ​മാ​ർ ഉ​പേ​ക്ഷി​ച്ച​തോ​ടെ കോ​ള​ജി​ന്‍റെ അ​ക്കാ​ദ​മി​ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. സ​മ​രം നീ​ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രേ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നീ​ക്കം.

എ​ന്നാ​ൽ, ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​തെ പി​ന്നോ​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​മ​ര​സ​മി​തി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ സ​മ​രം കൂ​ടു​ത​ൽ തീ​വ്ര​മാ​ക്കാ​നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ തീ​രു​മാ​നം. ഇ​തോ​ടെ ജി​ല്ല​യി​ലെ പ്ര​ധാ​ന ചി​കി​ത്സാ​കേ​ന്ദ്ര​മാ​യ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം പാ​ളു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പൊ​തു​ജ​നം.

District News

കോ​യ​ന്പ​ത്തൂ​ർ ബ​സു​ക​ൾ റൂ​ട്ടു​മാ​റ്റി, വ​ല​ഞ്ഞ​തു തീ​ര​ദേ​ശ​യാ​ത്രി​ക​ർ

തൃ​ശൂ​ർ: സ്വ​കാ​ര്യ​ബ​സ് ലോ​ബി​ക​ളെ സ​ഹാ​യി​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ദീ​ർ​ഘ​ദൂ​ര ജ​ന​കീ​യ​ബ​സ് സ​ർ​വീ​സു​ക​ൾ മാ​സ​ങ്ങ​ളാ​യി റൂ​ട്ടു​മാ​റ്റി ഓ​ടി​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പ​വു​മാ​യി ഒ​രു​കൂ​ട്ടം യാ​ത്രി​ക​ർ.

പ​റ​വൂ​രി​ൽ​നി​ന്നു കൊ​ടു​ങ്ങ​ല്ലൂ​ർ, തൃ​പ്ര​യാ​ർ, വാ​ടാ​ന​പ്പി​ള്ളി, തൃ​ശൂ​ർ, പാ​ല​ക്കാ​ട് വ​ഴി കോ​യ​ന്പ​ത്തൂ​രി​ലേ​ക്കും തി​രി​ച്ചും ഈ ​വ​ഴി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ര​ണ്ടു ബ​സു​ക​ൾ ഏ​ഴു​മാ​സ​മാ​യി റൂ​ട്ടു​മാ​റ്റി​യെ​ന്നാ​ണ് ആ​ക്ഷേ​പം.

രാ​വി​ലെ അ​ഞ്ചി​നും 6.45നു​മാ​ണു ബ​സു​ക​ൾ പ​റ​വൂ​രി​ൽ​നി​ന്നു സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​തി​ൽ ആ​റേ​മു​ക്കാ​ലി​നു​ള്ള ബ​സ് ആ​ലു​വ, അ​ങ്ക​മാ​ലി വ​ഴി​യാ​ണ് ഇ​പ്പോ​ൾ തൃ​ശൂ​രി​ലേ​ക്കെ​ത്തു​ന്ന​ത്. ര​ണ്ടു ബ​സു​ക​ളും കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നു തി​രി​ച്ച് രാ​ത്രി 7.30, 9.30 സ​മ​യ​ങ്ങ​ളി​ൽ തൃ​ശൂ​രി​ലെ​ത്തി അ​ങ്ക​മാ​ലി വ​ഴി​യാ​ണി​പ്പോ​ൾ പ​റ​വൂ​രി​ലേ​ക്കു സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​തു​മൂ​ലം കൊ​ടു​ങ്ങ​ല്ലൂ​ർ, തൃ​പ്ര​യാ​ർ, വാ​ടാ​ന​പ്പി​ള്ളി മേ​ഖ​ല​ക​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളും ജോ​ലി​ക്കാ​രും ക​ച്ച​വ​ട​ക്കാ​രു​മാ​യ യാ​ത്രി​ക​ർ ബു​ദ്ധി​മു​ട്ടി​ലാ​ണ്.

എ​ൻ​എ​ച്ച് 66 വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ​ബ​സു​ട​മ​ക​ളു​ടെ താ​ത്പ‌​ര്യ​സം​ര​ക്ഷ​ണ​ത്തി​നാ​യി രാ​ഷ്‌​ട്രീ​യ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ് സ​ർ​വീ​സ് മാ​റ്റി​യ​തെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​ക്ഷേ​പം.

തീ​ര​ദേ​ശ​ത്തു​ള്ള യാ​ത്രി​ക​രു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​പ്ര​കാ​രം 2024 ഏ​പ്രി​ലി​ലാ​ണ് ര​ണ്ടു സ​ർ​വീ​സു​ക​ളും ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ര​ണ്ടു മാ​സം ക​ഴി​യു​ന്പോ​ഴേ​ക്കും ബ​സ് റൂ​ട്ട്മാ​റ്റി ഓ​ടി​ത്തു​ട​ങ്ങി. ഒ​രു കി​ലോ​മീ​റ്റ​റി​നു 40 രൂ​പ​യോ​ളം കെ​എ​സ്ആ​ർ​ടി​സി​ക്കു വ​രു​മാ​ന​മു​ണ്ടാ​ക്കി​യി​രു​ന്ന സ​ർ​വീ​സു​ക​ളാ​ണ് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ ഇം​ഗി​ത​ത്തി​നു വ​ഴ​ങ്ങി റൂ​ട്ടു​മാ​റ്റി​യ​ത്. പ​റ​വൂ​ർ- തൃ​ശൂ​ർ 55 കി​ലോ​മീ​റ്റ​ർ നേ​രി​ട്ടു സ​ർ​വീ​സു​ക​ളി​ല്ലാ​തി​രു​ന്ന​തി​നാ​ലും ദൂ​രം ഏ​റ്റ​വും കു​റ​ഞ്ഞ മാ​ർ​ഗ​മാ​യ​തി​നാ​ലും ര​ണ്ടു സ​ർ​വീ​സു​ക​ളും ജ​ന​കീ​യ​മാ​യി​രു​ന്നു.

പ​റ​വൂ​രി​ല്‍​നി​ന്നു തൃ​ശൂ​രി​ലേ​ക്കു ജോ​ലി​ക്കും മ​റ്റു​മാ​യെ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി​രു​ന്ന പ​റ​വൂ​ര്‍ ഡി​പ്പോ​യു​ടെ പാ​ല​ക്കാ​ട് സ​ര്‍​വീ​സും ഇ​ത്ത​ര​ത്തി​ല്‍ വ​ഴി​തി​രി​ച്ചു​വി​ടാ​ന്‍ തു​ട​ങ്ങി​യി​ട്ട് ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി. വൈ​കീ​ട്ട് 6.05 ന് ​തൃ​ശൂ​രി​ല്‍​നി​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട വ​ഴി സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന ബ​സ്, നി​റ​യെ ബ​സു​ക​ളു​ള്ള അ​ങ്ക​മാ​ലി വ​ഴി​യാ​ക്കി​യ​തും കൊ​ടു​ങ്ങ​ല്ലൂ​ര്‍ - തൃ​ശൂ​ര്‍ റൂ​ട്ടി​ലെ സ്വ​കാ​ര്യ​ബ​സു​ക​ളെ സ​ഹാ​യി​ക്കാ​നാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

District News

പ​ട്ടി​ക്കാ​ട് ഗ​വ.​ സ്‌​കൂ​ൾ സ്റ്റേഡി​യം നാ​ടി​നു സ​മ​ർ​പ്പി​ച്ചു

പട്ടി​ക്കാ​ട്: ഗ​വ.​ഹ​യ​ർ സെ​ക്ക​ൻഡ​റി സ്‌​കൂ​ൾ സ്‌​റ്റേ​ഡി​യം മ​ന്ത്രി കെ.​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്ന് കോ​ടി രൂ​പ ചെ​ല​വി​ട്ടു​കൊ​ണ്ടാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​ല​വ​ൻ​സ് ഗ്രൗ​ണ്ടും ഗാ​ല​റി​യും ഫെ​ൻ​സി​ംഗും ഡ്രെ​യി​നേ​ജും റി​ട്ടേ​നി​ംഗ് വാ​ളു​മെ​ല്ലാ​മാ​യി മി​ക​ച്ച നി​ല​വാ​ര​ത്തി​ലാ​ണ് നി​ർ​മാ​ണം. സ്‌​റ്റേ​ഡി​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫ്ള​ഡ് ലൈ​റ്റും ഓ​പ്പ​ൺ സ്‌​റ്റേ​ജ് കം ​ഗ്രീ​ൻ റൂം, ​ഓ​പ്പ​ൺ ജിം ​എ​ന്നി​വ​യും സ​ജ്ജ​മാ​കു​ന്നു​ണ്ട്.

പാ​ണ​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​സ്. വി​ന​യ​ൻ സ്വാ​ഗ​ത​വും പ്ര​ധാ​ന അ​ധ്യാ​പി​ക വി.​കെ. ഷൈ​ല​ജ ന​ന്ദി​യും പ​റ​ഞ്ഞു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ മാ​ത്യു നൈ​നാ​ൻ, കെ.​പി ചാ​ക്കോ​ച്ച​ൻ, കെ.​എ അ​ബൂ​ബ​ക്ക​ർ, ജോ​ളി ജോ​ർ​ജ്, സീ​ന വ​ർ​ഗീ​സ്, ടി.​ബി. വി​നോ​ദ്, അ​ജു തോ​മ​സ്, തൃ​ശൂ​ർ വി​ദ്യ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​എം. ബാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ രോ​ഹി​ത് ന​ന്ദ​കു​മാ​ർ, എ​ൻ.​കെ ര​മേ​ഷ്, പി​ടി​എ പ്ര​സി​ഡന്‍റ് ബി​ജു വ​ർ​ഗീ​സ്, പ്രി​ൻ​സി​പ്പ​ൽ സി.​കെ സു​ന​ന്ദ, എ​സ്എം​സി ചെ​യ​ർ​മാ​ൻ വി.​ജി പ്ര​ജീ​ഷ്, എ​സ്എ​സ്ജി ചെ​യ​ർ​മാ​ർ പി.​വി. സു​ദേ​വ​ൻ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ൻ​സി സ​നീ​ഷ് എ​ന്നി​വ​രും വി​വി​ധ​ക​ക്ഷിനേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

District News

സ്കൂ​ളി​ന്‍റെ പേ​രി​ൽ​നി​ന്ന് സെ​ന്‍റ് തോ​മ​സ് ഒ​ഴി​വാ​ക്കി; പ്ര​തി​ഷേ​ധം ശ​ക്തം

തൃ​ശൂ​ർ: പു​ലി​യ​ന്നൂ​രി​ലെ സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി​യാ​ഘോ​ഷ​വേ​ള​യി​ല്‍ സ്കൂ​ളി​ന്‍റെ പേ​രി​ല്‍​നി​ന്ന് സെ​ന്‍റ് തോ​മ​സ് എ​ന്ന​തു വെ​ട്ടി​ക്ക​ള​ഞ്ഞ് ഗ​വ. യു​പി സ്കൂ​ള്‍ പു​ലി​യ​ന്നൂ​ര്‍ എ​ന്നാ​ക്കി മാ​റ്റി​യ സ​ര്‍​ക്കാ​ര്‍​ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധം ശ​ക്തം. വേ​ലൂ​ര്‍ ഇ​ട​വ​ക​യി​ലെ വി​ശ്വാ​സി​ക​ളി​ൽ​നി​ന്ന് സം​ഭാ​വ​ന പി​രി​ച്ച് 100 വ​ര്‍​ഷം​മു​മ്പ് അ​ര്‍​ണോ​സ് പാ​തി​രി സ്ഥാ​പി​ച്ച​താ​ണ് ഈ ​സ്കൂ​ൾ.

സ്കൂ​ളി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യും കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ ഡീ​നും വാ​സ്തു​വി​ഭാ​ഗം ത​ല​വ​നു​മാ​യി​രു​ന്ന ഡോ.​പി.​വി. ഔ​സേ​ഫ് സ്കൂ​ള്‍​പ​ടി​ക്ക​ല്‍ കി​ട​ന്നു​കൊ​ണ്ട് ഏ​കാം​ഗ ഉ​പ​വാ​സ​സ​മ​രം ന​ട​ത്തി. പി.​ഐ. ലാ​സ​ര്‍​മാ​സ്റ്റ​ർ പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ന്‍റ് തോ​മ​സ് എ​ന്ന​തു വെ​ട്ടി​ക്ക​ള​യാ​ന്‍ ഒ​രു രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ങ്ങ​ള്‍ ന​ട​ത്തി​യ​താ​യി ഡോ. ​ഔ​സേ​ഫ് പ​രാ​തി​പ്പെ​ട്ടു. കെ​എ​സ്ടി​എ എ​ന്ന അ​ധ്യാ​പ​ക​സം​ഘ​ട​ന രൂ​പീ​ക​രി​ച്ച് അ​വ​രു​ടെ സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച് സെ​ന്‍റ് തോ​മ​സ് എ​ന്ന പേ​ര് നീ​ക്കം​ചെ​യ്യാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രോ​ടു നി​ര്‍​ദേ​ശി​ക്കു​ക​യാ​ണ് ഇ​വ​ര്‍ ചെ​യ്ത​തെ​ന്നും ഇ​എം​എ​സും അ​ച്യു​ത​മേ​നോ​നും പ​ഠി​ച്ച തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ നാ​മം അ​ഭി​മാ​ന​പൂ​ര്‍​വ​മാ​ണ് അ​വ​ര്‍ എ​ക്കാ​ല​വും ഓ​ര്‍​മി​ച്ചി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ൽ പി.​പി. യേ​ശു​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സാ​ദ് പു​ലി​ക്കോ​ട്ടി​ല്‍, ജോ​സ് ചെ​മ്പ​ക​ശേ​രി, ജോ​ണ്‍ ക​ള്ളി​യ​ത്ത്, കെ.​എ. ഫ്രാ​ന്‍​സി​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

പോ​പ്പ് പോ​ൾ മേ​ഴ്സി ഹോ​മി​ന് സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് സ്കൂ​ൾ ബ​സ് സ​മ്മാ​നി​ച്ചു

പെ​രി​ങ്ങ​ണ്ടൂ​ർ: പോ​പ്പ് പോ​ൾ മേ​ഴ്സി ഹോ​മി​നു സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് സ്കൂ​ൾ ബ​സ് സ​മ്മാ​നി​ച്ചു. അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ബ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ, മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ മി​നി അ​ര​വി​ന്ദ​ൻ, സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ ഷൈ​ൻ കാ​പ്പ​ൻ, പോ​പ്പ് പോ​ൾ മേ​ഴ്സി ഹോം ​ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ​സ​ൺ അ​ന്തി​ക്കാ​ട്ട്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് ചി​റ്റി​ല​പ്പ​ള്ളി, കൗ​ൺ​സി​ല​ർ മ​ധു അ​മ്പ​ല​പു​രം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

ടി​പ്പ​റി​ൽനി​ന്നു ഹി​റ്റാ​ച്ചി മ​റി​ഞ്ഞു​വീ​ണു

വട​ക്കാ​ഞ്ചേ​രി: ടി​പ്പ​റി​ൽ നി​ന്നു ഹി​റ്റാ​ച്ചി മ​റി​ഞ്ഞു​വീ​ണു. വി​ദ്യാ​ർ​ഥി​ക​ളും മ​റ്റു യാ​ത്ര​ക്കാ​രും അദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

ഇ​ന്ന​ലെ വൈ​കി​ട്ട് നാലോടെ പു​ന്നം​പ​റ​മ്പി​ൽ സ്ഥി​തി ചെ​യ്യു​ന്ന അ​മ്പ​ല​പ്പാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ബ്രാ​ഞ്ച് ഓ​ഫീ​സി​​ലേ​ക്ക് ടി​പ്പ​റി​ൽ കൊ​ണ്ടു പോ​കു​ക​യാ​യി​രുന്ന ചെ​റി​യ ജെ​സി​ബി മ​റി​ഞ്ഞുവീ​ണ് ബാ​ങ്കി​ന്‍റെ ഗ്ലാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗം ത​ക​ർ​ന്നു. ഹി​റ്റാ​ച്ചി മ​റ​ിയു​ന്ന സ​മ​യ​ത്ത് മ​ച്ചാ​ട് സ്കൂ​ൾ വി​ട്ട് നി​ര​വ​ധി​ വി​ദ്യാ​ർ​ഥി​ക​ളും മ​റ്റു യാ​ത്ര​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

പി​ച്ചി- വാ​ഴാ​നി കോ​റി​ഡോ​റി​ന്‍റെ​യും പു​ന്നം​പ​റ​മ്പ് പു​ല്ലാ​നി​ക്കാ​ട് റോ​ഡി​ന്‍റെ​യും നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യെ തു​ട​ർ​ന്ന് പു​ന്നം​പ​റ​മ്പ് സെ​ന്‍റ​റി​ൽ അ​പ​ക​ടം നി​ത്യ​സം​ഭ​വ​മാ​കു​ന്നു. റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് തു​ട​ർ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നും അ​ത് ഉ​ട​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​ട​പെട്ട് പ​രി​ഹ​രി​ക്ക​ണ​മെ​ന്നും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, ഡ​യ​ർ​ക്ടർ​മാ​രാ​യ കു​ട്ട​ൻ മ​ച്ചാ​ട്, വ​ർ​ഗീ​സ് വാ​ക​യി​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

District News

സ​ന്ദ​ർ​ശ​ക​രു​ടെ നേ​രേ എ​ത്തു​ന്ന റോ​ബോ​ട്ട് നാ​യ കൗതുകമായി

വ​ട​ക്കാ​ഞ്ചേ​രി: ഉ​ത്രാ​ളി​ക്കാ​വ് പൂ​രം അ​ഖി​ലേ​ന്ത്യാ പ്ര​ദ​ർ​ശ​ന​ത്തി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ നേ​രെ എ​ത്തു​ന്ന റോ​ബോ​ട്ട് നാ​യ കൗതുകമായി.​ നാ​യ​യെ കാ​ണാ​ൻ വ​ലി​യ​തി​ര​ക്കാ​ണ് അ​നു​ഭ​വപ്പെ​ടു​ന്ന​ത്. നാലു ല​ക്ഷം രൂ​പ​ വി​ലയുള്ള താണ് നായ. എ​ക്സി​ബി​ഷ​ൻ വേ​ദി​യി​ൽ ക​റ​ങ്ങി ന​ട​ക്കു​ക​യാ​ണ് എ​ഐ ​നാ​യ. ക​ര​ടി, ആ​ന, ജി​റാ​ഫ് തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ൾ, കാ​ർ അ​ക്വേ​റി​യം, വെ​ള്ള​ച്ചാ​ട്ടം, അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക്, സെ​ൽ​ഫി പോ​യി​ന്‍റ്, ഫു​ഡ് കോ​ർ​ട്ട്, വാ​ണി​ജ്യ- വ്യ​വ​സാ​യ സ്റ്റാ​ളു​ക​ൾ എ​ന്നി​വ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ന​ഗ​ര​സ​ഭ, എ​ക്സി​ബി​ഷ​ൻ ക​മ്മി​റ്റി,വ്യാ​പാ​രി - വ്യ​വ​സാ​യി സ​മൂ​ഹം, പൊ​തു രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ- ക​ലാ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ എ​ന്നി​വ​യാ​ണ് നേ​തൃ​ത്വം.​ ക​ഴി​ഞ്ഞ 14 മു​ത​ൽ ആ​രം​ഭി​ച്ച എ​ക്സി​ബി​ഷ​ൻ പ്ര​ദ​ർ​ശ​നം ഈ​മാ​സം 25 വ​രെ​യാ​ണ്. 40 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്കെ​ന്ന് ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ജി​ത് കു​മാ​ർ മ​ല്ല​യ്യ അ​റി​യി​ച്ചു.

District News

ആ​ദി​വാ​സി ഉ​ന്ന​തി നി​വാ​സി​ക​ൾ​ക്ക് അ​വ​ശ്യ​രേ​ഖ​ക​ൾ ന​ൽ​കി

വാണി​യം​പാ​റ: അ​ക്ഷ​യ ബി​ഗ് കാ​മ്പ​യി​ൻ ക്യാ​മ്പി​ലൂ​ടെ വി​വി​ധ ആ​ദി​വാ​സി ഉ​ന്ന​തി നി​വാ​സി​ക​ൾ​ക്ക് അ​വ​ശ്യ രേ​ഖ​ക​ൾ ന​ൽ​കി. പ​ഴ​യ​ന്നൂ​ർ, പാ​ണ​ഞ്ചേ​രി, ചേ​ല​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ൽ നി​ന്നു​ള്ള 132 പേ​രാ​ണ് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​ത്.

59 പേ​ർ​ക്ക് ആ​ധാ​ർ, 22 പേ​ർ​ക്ക് റേ​ഷ​ൻ കാ​ർ​ഡ്, 36 പേ​ർ​ക്ക് കെ-​സ്മാ​ർ​ട്ട്, 23 പേ​ർ​ക്ക് ഇ-​ജി​ല്ല സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ല​ഭി​ച്ചു. കൂ​ടാ​തെ വ​യ​സ് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ബാ​ങ്ക് അ​ക്കൗ​ണ്ട്, വീ​ട്ടു​ന​മ്പ​ർ, ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ്, വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് എ​ന്നി​വ​യും ല​ഭി​ച്ചു.

പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ആ​ധി​കാ​രി​ക രേ​ഖ​ക​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഡി​ജി​റ്റ​ൽ ലോ​ക്ക​റി​ൽ സൂ​ക്ഷി​ക്കു​ന്ന​തി​നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന അ​ക്ഷ​യ ബി​ഗ് കാ​മ്പ​യി​ൻ ഫോ​ർ ഡോ​ക്യു​മെന്‍റ് ഡി​ജി​റ്റൈ​സേ​ഷ​ൻ (​എ.​ബി.​സി.​ഡി.) പ​ദ്ധ​തി​യു​ടെ നാ​ലാം​ഘ​ട്ട ക്യാ​മ്പാ​ണ് വാ​ണി​യം​പാ​റ​യി​ൽ ന​ട​ന്ന​ത്.

ജി​ല്ലാ ഭ​ര​ണ​കൂ​ടം, ടൈ​ബ​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് വ​കു​പ്പ്, പാ​ണ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, സം​സ്ഥാ​ന ഐ​ടി മി​ഷ​നും അ​ക്ഷ​യ​യും താ​ലൂ​ക്ക്, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ, സി​വി​ൽ സ​പ്ലൈ​സ്, ലീ​ഡ് ബാ​ങ്ക്, ആ​രോ​ഗ്യ കൃ​ഷി വ​കു​പ്പു​ക​ൾ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക്യാ​മ്പ് ന​ട​ത്തി​യ​ത്.

പാ​ണ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നു വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അം​ഗം സ​നി​ൽ വാ​ണി​യം​പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്രൈ​ബ​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ർ എം.​ശ​ശി, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​രു​ൺ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​കെ.കൃ​പ, എം.​എം.ജി​ജി, അ​ക്ഷ​യ ജി​ല്ലാ ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​സ്. സ​ന​ൽ, നി​ർ​മ​ല മാ​ധ​വ​ൻ, ധ​ന്യ മേ​നോ​ൻ ബി, ​ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ എ​ൽ.​പി പ്ര​ദീ​പ്, എ​സ്.​ടി പ്ര​മോ​ട്ട​ർ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

കേ​ച്ചേ​രി​യി​ൽ കാ​ർ കാ​ന​യി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം

കേ​ച്ചേ​രി: എ​ര​ന​ല്ലൂ​രി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ കാ​ന​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ല് യാ​ത്ര​ക്കാ​രും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ചൂ​ണ്ട​ൽ ഭാ​ഗ​ത്തു​നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ആ​ൾ​ട്ടോ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. എ​ര​ന​ല്ലൂ​ർ എ​ത്തി​യ​പ്പോ​ൾ എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നെ​ത്തി​യ വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ കാ​ർ വെ​ട്ടി​ച്ചുമാ​റ്റു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ റോ​ഡ​രി​കി​ലെ കേ​ബി​ൾ പോ​സ്റ്റി​ലും സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ മ​തി​ലി​ലും ഇ​ടി​ച്ച് സ​മീ​പ​ത്തെ കാ​ന​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.
കു​ന്നം​കു​ളം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

District News

ല​വ​ണ​പ്പാ​ട​ത്ത് ത​ടി​ക​യ​റ്റി​യ ലോ​റി മ​റി​ഞ്ഞു

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി വാ​ൽ​കു​ള​മ്പ്- മേ​രി​ഗി​രി മ​ല​യോ​ര​പാ​ത​യി​ൽ പ​നം​കു​റ്റി ല​വ​ണ​പ്പാ​ടം എ​സ്എ​ൻ​ഡി​പി ഓ​ഫീ​സി​നു മു​ന്നി​ൽ റോ​ഡി​ലെ പാ​റ​ക്ക​ല്ലി​ൽ ക​യ​റി ത​ടി​ക​യ​റ്റി​യ ലോ​റി മ​റി​ഞ്ഞു. ആ​ർ​ക്കും പ​രി​ക്കി​ല്ല.

വീ​തി​കു​റ​ഞ്ഞ റോ​ഡി​ന്‍റെ പ​കു​തി​ഭാ​ഗം കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ബ​ല​പ്പെ​ടാ​ൻ ഇ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നാ​ൽ മ​റു​ഭാ​ഗ​ത്തു കൂ​ടി​യാ​ണു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് റോ​ഡ് വ​ശ​ത്ത് ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന പാ​റ​ക്ക​ല്ലാ​ണ് അ​പ​ക​ട കാ​ര​ണ​മാ​കു​ന്ന​ത്.

വീ​തി കു​റ​വാ​യ​തി​നാ​ൽ പാ​റ​യി​ൽ ക​യ​റാ​തെ ക​ട​ന്നു​പോ​കാ​നും ക​ഴി​യി​ല്ല. വാ​ഹ​ന​ങ്ങ​ൾ പാ​റ​യി​ൽ ക​യ​റി നി​ര​പ്പു വ്യ​ത്യാ​സ​ത്തി​ൽ മ​റി​യു​ക​യാ​ണ്. കോ​ൺ​ക്രീ​റ്റ് ചെ​യ്ത​ഭാ​ഗം ബ​ല​പ്പെ​ട്ട് അ​തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടു​വേ​ണം റോ​ഡി​ന്‍റെ പാ​തി​ഭാ​ഗം​കൂ​ടി കോ​ൺ​ക്രീ​റ്റിം​ഗ് പ​ണി ആ​രം​ഭി​ക്കാ​ൻ.

അ​തു വ​രെ താ​ഴ്ന്നു​കി​ട​ക്കു​ന്ന ഈ ​ഭാ​ഗ​ത്ത് മെ​റ്റ​ലെ​ങ്കി​ലും നി​ര​ത്തി നി​ര​പ്പു​വ്യ​ത്യാ​സം കു​റ​ച്ച് അ​പ​ക​ട​മി​ല്ലാ​താ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.​ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ ട​യ​ർ പൊ​ട്ടി കാ​ർ നി​യ​ന്ത്ര​ണം​തെ​റ്റു​ന്ന സ്ഥി​തി​യു​ണ്ടാ​യി.

District News

മ​ണ്ണാ​ർ​ക്കാ​ട്ട് ബ​ഹു​നി​ലക്കെ​ട്ടി​ട​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം: ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്ട് ബ​ഹു​നി​ലക്കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ​യാ​ണ് ഷൂ ​പ്ലാ​ന​റ്റ് ഷോ​റൂ​മി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ബാ​ഗ്, ഷൂ, ​ചെ​രു​പ്പ് , ബെ​ൽ​റ്റ് തു​ട​ങ്ങി​യ ലെ​ത​ർ ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​യി​ലാ​യി​രു​ന്നു തീ​പി​ടി​ത്തം.

മൂ​ന്നു​നി​ല കെ​ട്ടി​ട​മാ​ണ്. മു​ക​ളി​ൽ നി​ല​യി​ലാ​ണ് തീ ​ക​ത്തു​ന്ന​തു​ക​ണ്ട​ത്. വ​ലി​യ ഷോ​റൂം ആ​യ​തി​നാ​ൽ തീ ​അ​ണയ്​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നി​ല്ല. തു​ട​ർ​ന്ന് വ​ട്ട​മ്പ​ല​ത്തു​നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ആ​ള​പാ​യ​മി​ല്ല. ല​ക്ഷ​ക്ക​ണ​ക്കി​നു​ രൂ​പ​യു​ടെ ഷൂ​ക​ളും മ​റ്റ് ലെ​ത​ർ ഉ​ത്പ​ന്ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു.

മ​ണ്ണാ​ർ​ക്കാ​ട് ഫ​യ​ർ സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ നൗ​ഷാ​ദ്, സ​ജി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി. ​സു​രേ​ഷ് കു​മാ​ർ, പ്ര​ശാ​ന്ത്, എം.​എ​സ്. ഷ​ബീ​ർ, ടി​ജോ തോ​മ​സ്, എം.​ആ​ർ. രാ​ഗി​ൽ, ഷെ​രീ​ഫ്, ര​മേ​ഷ്, ഹോം ​ഗാ​ർ​ഡ് പ്ര​ദീ​പ്, കെ.​എ​സ്. സു​മേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് തീ ​അ​ണ​ച്ച​ത്.

കെ​ട്ടി​ട​ത്തി​നു​ള്ളി​ലൂ​ടെ മു​ക​ളി​ലേ​ക്കു​ ചെ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​ത് കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യെ​ന്നു ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.

District News

പാ​ല​ക്കു​ഴി​യി​ൽ വ​നാ​തി​ർ​ത്തി​യി​ലൂ​ടെ തൂ​ക്കു​വേ​ലി സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി

വ​ട​ക്ക​ഞ്ചേ​രി: പീ​ച്ചി വ​ന്യ​മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ​നി​ന്നും ആ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന​തു ത​ട​യാ​ൻ പാ​ല​ക്കു​ഴി​യി​ൽ വ​നാ​തി​ർ​ത്തി​യോ​ടു​ചേ​ർ​ന്ന് സ്വ​കാ​ര്യ ഭൂ​മി​യി​ലൂ​ടെ​യു​ള്ള സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക്കു തു​ട​ക്ക​മാ​യി.

പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം പി​സി​ആ​ർ ഭാ​ഗ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. ക​ലാ​ധ​ര​ൻ നി​ർ​വ​ഹി​ച്ചു.

മു​ൻ മെം​ബ​ർ പോ​പ്പി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെം​ബ​ർ​മാ​രാ​യ റെ​ൻ​സി ജോ​യ്സ്, ത​ങ്ക​പ്പ​ൻ, നെ​ന്മാ​റ ഡി​എ​ഫ്ഒ പി. ​പ്ര​വീ​ൺ, ആ​ല​ത്തൂ​ർ റേ​ഞ്ച് ഓ​ഫീ​സ​ർ സു​ബൈ​ർ, പാ​ല​ക്കു​ഴി സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​ജ​സ്റ്റി​ൻ കോ​ലം​ക​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 40 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് തൂ​ക്കു​വേ​ലി സ്ഥാ​പി​ക്കു​ന്ന​ത്.

ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കും. പാ​ല​ക്കു​ഴി​ക്കു​താ​ഴെ താ​ണി​ചു​വ​ടു മു​ത​ൽ ചി​മ്മി​നി വ​നാ​തി​ർ​ത്തി​കൂ​ടി വ​രു​ന്ന പൊ​ൻ​മു​ടി വ​രെ നാ​ല​ര കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് നി​ർ​മാ​ണം. നി​ല​വി​ൽ ഇ​ത്ര​യും ദൂ​ര​ത്തി​ൽ ട്ര​ഞ്ചു​ക​ളോ വൈ​ദ്യു​തി വേ​ലി​യോ ഉ​ണ്ട്. എ​ന്നാ​ൽ ഇ​തെ​ല്ലാം ത​ക​ർ​ത്തും ആ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തൂ​ക്കു​വേ​ലി എ​ന്ന പ​രീ​ക്ഷ​ണം​കൂ​ടി പാ​ല​ക്കു​ഴി​യി​ൽ ന​ട​ത്തു​ന്ന​ത്. വ​ന​ത്തി​ലൂ​ടെ തൂ​ക്കു​വ​ലി സ്ഥാ​പി​ക്കാ​ൻ ക​ട​മ്പ​ക​ൾ ഏ​റെ ക​ട​ക്കേ​ണ്ട​തു​ള്ള​തി​നാ​ൽ വ​നാ​തി​ർ​ത്തി​യോ​ടു​ചേ​ർ​ന്ന സ്വ​കാ​ര്യ​ഭൂ​മി​യി​ലൂ​ടെ​യാ​ണ് വേ​ലി സ്ഥാ​പി​ക്കു​ന്ന​ത്.

District News

ജി​ല്ല​യി​ൽ നെ​ല്ലു​സം​ഭ​ര​ണം തു​ട​ങ്ങി

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ നെ​ല്ലു​സം​ഭ​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ൽ ക​പ്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ള്ള​ങ്ങാ​ട്ടു​ചി​റ​യി​ൽ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് നി​ർ​വ​ഹി​ച്ചു.​

പ​ള്ള​ങ്ങാ​ട്ടു​ചി​റ​യി​ൽ​നി​ന്ന് അ​ഞ്ചു​ലോ​ഡ് നെ​ല്ലാ​ണ് സം​ഭ​രി​ച്ച​ത്. പ​ട്ടി​ത്ത​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വ​ട്ടേ​നാ​ട് പാ​ട​ശേ​ഖ​രം, ചാ​ലി​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മേ​പ്പാ​ടം പാ​ട​ശേ​ഖ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഓ​രോ ലോ​ഡു​വീ​ത​വും തൃ​ത്താ​ല പ​ഞ്ചാ​യ​ത്തി​ലെ തൃ​ത്താ​ല പാ​ട​ശേ​ഖ​ര​ത്തി​ൽ​നി​ന്ന് ര​ണ്ടു​ലോ​ഡും സം​ഭ​രി​ച്ചു.

ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 30 ലോ​ഡ് നെ​ല്ലു​ക​ളാ​ണ് സം​ഭ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നെ​ല്ലു​സം​ഭ​ര​ണം ആ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

പി​ആ​ർ​എ​സ് ഹാ​ജ​രാ​ക്കു​ന്ന മു​റ​യ്ക്ക് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് കാ​ല​താ​മ​സ​മി​ല്ലാ​തെ പ്രാ​ഥ​മി​ക സ​ർ​വീ​സ് സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ​മു​ഖേ​ന വി​ല ല​ഭ്യ​മാ​ക്കും.
പ​ള്ള​ങ്ങാ​ട്ടു​ചി​റ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​പ്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​മ നാ​സ​ർ അ​ധ്യ​ക്ഷ​യാ​യി. പാ​ല​ക്കാ​ട് പി​എം​ഒ​മാ​രാ​യ അ​ജി അ​ബൂ​ബ​ക്ക​ർ, ജ​ഗ​ന്നാ​ഥ​ൻ, ഡോ​ണ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ മാ​രി​യ​ത്ത് കി​ബി​ത്തി​യ, ക​പ്പൂ​ർ കൃ​ഷി ഓ​ഫീ​സ​ർ വി.​വി. ഐ​ഷ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

പാ​ല​ക്കാ​ട് മേ​ഴ്സി കോ​ള​ജ് വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ ആ​ദ്യ വ​നി​താ ക​ലാ​ല​യ​മാ​യ മേ​ഴ്സി കോ​ള​ജി​ന്‍റെ അ​റു​പ​ത്തി​ര​ണ്ടാ​മ​ത് വാ​ർ​ഷി​കം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. സി​എം​സി ജ​യ് ക്രി​സ്റ്റോ പ്രോ​വി​ൻ​സ് എ​ഡ്യു​ക്കേ​ഷ​ണ​ൽ കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ ല​ത ലൂ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് അ​നു​ഗ്ര​ഹപ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​രു​ണ​യു​ടെ​മു​ഖം അ​റു​പ​ത്തി​ര​ണ്ടാം വ​ർ​ഷ​ത്തി​ലും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന മേ​ഴ്‌​സി കോ​ള​ജ് തു​റ​ന്ന ചി​ന്താ​ഗ​തി​ക​ളും സം​വാ​ദ​ങ്ങ​ളു​മു​ള്ള ഇ​ട​മാ​യി വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു.

സം​സ്ഥാ​ന എ​ൻ​സൈ​ക്ലോ​പീ​ഡിക് പ​ബ്ലി​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റും ആ​ലു​വ യു​സി കോ​ള​ജ് മു​ൻ അ​ധ്യാ​പി​ക​യു​മാ​യ ഡോ. ​മ്യൂ​സ് മേ​രി ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നീ​ണ്ട​കാ​ല​ത്തെ കോ​ള​ജ് അ​ധ്യാ​പ​ക​വൃ​ത്തി​യി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന സ​സ്യ​ശാ​സ്ത്രവി​ഭാ​ഗം മേ​ധാ​വി അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​ജ​ല്ലി ലൂ​യി​സി​നെ​യും ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​ട്രി​സീ​ന എം. ​ആ​ല​പ്പാ​ട്ടി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ.​എ​ൻ.​എം. ലൗ​ലി കോ​ള​ജ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മേ​ഴ്സി കോ​ൺ​വ​ന്‍റ് ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ ഡോ.​വി.​പി. ഷൈ​നി ഈ ​വ​ർ​ഷ​ത്തെ റാ​ങ്ക് ജേ​താ​ക്ക​ളാ​യ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പാ​ല​ക്കാ​ട് സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജോ​ഷി പു​ലി​ക്കോ​ട്ടി​ൽ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ഭ​വ​ജ​ൻ പ്ര​സം​ഗി​ച്ചു. ഡോ. ​ട്രി​സീ​ന എം. ​ആ​ല​പ്പാ​ട്ട് സ്വാ​ഗ​ത​വും സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ബി. ​ഭ​ദ്ര ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

District News

ജെ.ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മാ​യും പ്ര​സി​ദ്ധീ​ക​രി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

വ​ട​ക്ക​ഞ്ചേ​രി: ജ​സ്റ്റി​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മാ​യും പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ​ന്ത​ലാം​പാ​ടം യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ.​അ​ഡ്വ. റെ​ജി പെ​രു​മ്പി​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൻ​സ​ൺ മേ​ച്ചേ​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പാ​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ഡെ​ന്നി തെ​ങ്ങും​പി​ള്ളി, അം​ഗം ജി​ജോ അ​റ​യ്ക്ക​ൽ, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി കു​റ്റി​ക്കാ​ട​ൻ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ കൊ​ള്ള​ന്നൂ​ർ മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് വ​ട​ക്കേ​ക്ക​ര, ജെ​റോം പ​ഴേ​പ​റ​മ്പി​ൽ, വി.​സി. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

സ്ത്രീ​ക​ളു​ടെ സു​ര​ക്ഷി​തയാ​ത്ര​യ്ക്കാ​യി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും: വ​നി​താ ക​മ്മീ​ഷ​ൻ

പാ​ല​ക്കാ​ട്: സ്ത്രീ​ക​ൾ യാ​ത്ര​ചെ​യ്യു​ന്ന വേ​ള​ക​ളി​ൽ അ​നു​ഭ​വി​ക്കു​ന്ന ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കെ​തി​രേ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം വി.​ആ​ർ. മ​ഹി​ളാ​മ​ണി പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല അ​ദാ​ല​ത്തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. യാ​ത്രാ​വേ​ള​ക​ളി​ലെ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​നും അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് സ്ത്രീ​ക​ൾ​ക്കി​ട​യി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ക്ലാ​സു​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ ആ​കെ 50 പ​രാ​തി​ക​ളാ​ണ് ക​മ്മീ​ഷ​ൻ പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ൽ ആ​റ് പ​രാ​തി​ക​ൾ അ​ദാ​ല​ത്തി​ൽ പ​രി​ഹ​രി​ച്ചു. വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​മാ​യ ര​ണ്ട് പ​രാ​തി​ക​ൾ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി.

കു​ടും​ബ പ്ര​ശ്ന​ങ്ങ​ളും മ​റ്റും ഉ​ൾ​പ്പെ​ട്ട ര​ണ്ട് കേ​സു​ക​ളി​ൽ കൗ​ണ്‍​സി​ലിം​ഗ് ആ​വ​ശ്യ​മാ​യ​തി​നാ​ൽ വി​ദ​ഗ്ധ സ​ഹാ​യ​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള 40 പ​രാ​തി​ക​ൾ കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പി​നും മ​റ്റു​മാ​യി അ​ടു​ത്ത സി​റ്റിം​ഗി​ലേ​ക്ക് മാ​റ്റി​വെ​ച്ചു. അ​ദാ​ല​ത്തി​നി​ടെ പു​തു​താ​യി ഒ​രു പ​രാ​തി കൂ​ടി ക​മ്മീ​ഷ​ന് മു​ന്പാ​കെ ല​ഭി​ച്ചു. ഗാ​ർ​ഹി​ക പീ​ഡ​നം, വ​സ്തു സം​ബ​ന്ധ​മാ​യ അ​തി​ർ​ത്തി ത​ർ​ക്കം, മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ ജോ​ലി​യി​ൽനി​ന്ന് പി​രി​ച്ചു​വി​ട​ൽ, വി​വി​ധ കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ ക​മ്മീ​ഷ​ന്‍റെ മു​ന്നി​ലെ​ത്തി​യ​ത്. ഓ​രോ പ​രാ​തി​യും വി​ശ​ദ​മാ​യി കേ​ട്ട ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ നി​യ​മ​പ​ര​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ പ​രാ​തി​ക്കാ​ർ​ക്ക് ന​ൽ​കി.

പ​രാ​തി​ക​ളി​ൽ പെ​ട്ടെ​ന്ന് തീ​ർ​പ്പു​ണ്ടാ​ക്കു​ന്ന​തി​ലൂ​ടെ സ്ത്രീ​ക​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്കു​ക​യാ​ണ് ക​മ്മീ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. സി​ഐ ജോ​സ് കു​ര്യ​ൻ, അ​ഡ്വ. ഷീ​ബ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഡിം​പി​ൾ മ​രി​യ, സ്റ്റെ​ഫി എ​ബ്ര​ഹാം എ​ന്നി​വ​രും അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു.

District News

പൊൻ​ക​ണ്ടം പൂ​തം​കു​ഴി മ​ല​യി​ൽ കാ​ട്ടു​തീ പ​ട​രു​ന്ന​തു നാലുദി​വ​സം പി​ന്നി​ട്ടു

മം​ഗ​ലം​ഡാം: പൊ​ൻ​ക​ണ്ട​ത്തി​ന​ടു​ത്ത് പൂ​തം​കു​ഴി​ക്കു മു​ക​ളി​ലെ ക​ടു​വാ​പ്പാ​റ മേ​ഖ​ല​യി​ൽ കാ​ട്ടു​തീ പ​ട​രു​ന്ന​ത് തു​ട​രു​ക​യാ​ണ്. തീ ​നി​യ​ന്ത്രി​ക്കാ​ൻ വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും രാ​പ്പ​ക​ൽ അ​ധ്വാ​നി​ക്കു​ന്നു​ണ്ടെ​ങ്കി​ലും തീ ​കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണി​പ്പോ​ൾ.

പൂ​തം​കു​ഴി മ​ല​മു​ക​ളി​ൽ നി​ന്നാ​രം​ഭി​ച്ച തീ ​ക​ട​പ്പാ​റ വെ​റ്റി​ല​തോ​ട് വ​ട​ക്കേ​മ​ല, ചെ​മ്പ​ൻ​കു​ന്ന്, വെ​ള്ളാ​ട്ടി ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഇ​രു​ന്നൂ​റ് ഏ​ക്ക​റി​ലേ​റെ വ​ന​പ്ര​ദേ​ശം ഇ​തി​ന​കം അ​ഗ്നി​ക്കി​ര​യാ​യി ക​ഴി​ഞ്ഞു. കാ​ട്ടു​തീ വ​രാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ സ്വ​കാ​ര്യ​തോ​ട്ടം ഉ​ട​മ​ക​ളും കൂടുതൽ തൊ​ഴി​ലാ​ളി​ക​ളെ വ​ച്ച് അ​തി​ർ​ത്തി​ക​ളി​ൽ ഫ​യ​ർ ലൈ​ൻ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. പ​ക​ൽ ശ​ക്ത​മാ​യ കാ​റ്റും ചൂ​ടും ഉ​ള്ള​തി​നാ​ൽ തീ ​നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണ്.
ആ​ല​ത്തൂ​ർ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ സു​ബൈ​ർ, മം​ഗ​ലം​ഡാം ഡെ​പ്യൂട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് ഹാ​ഷിം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​കസം​ഘം സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്താ​ണ് തീ ​നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മം തു​ട​രു​ന്ന​ത്.

District News

സ​മൃ​ദ്ധികേ​ര​ളം പ​ദ്ധ​തി തു​ട​ങ്ങും: മ​ന്ത്രി ഒ.​ആ​ർ.​ കേ​ളു

വ​ട​ക്ക​ഞ്ചേ​രി:​ പ​ട്ടി​ക വി​ഭാ​ഗം യു​വ​തി - യു​വാ​ക്ക​ൾ​ക്ക് സ്വ​യം തൊ​ഴി​ൽ സം​രം​ഭം ആ​രം​ഭി​ക്കു​ന്ന​തി​നാ​യി സ​മൃ​ദ്ധി കേ​ര​ളം പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പു മ​ന്ത്രി ഒ. ​ആ​ർ. കേ​ളു പ​റ​ഞ്ഞു.​കി​ഴ​ക്ക​ഞ്ചേ​രി പാ​റ​ക്ക​ളം പ​ട്ടി​ക​ജാ​തി ന​ഗ​ർ അം​ബേ​ദ്ക​ർ ഗ്രാ​മം പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ​മൃ​ദ്ധി പ​ദ്ധ​തി പ്ര​കാ​രം സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ 10 ല​ക്ഷം രൂ​പ വ​രെ വാ​യ്പ അ​നു​വ​ദി​ക്കും.​ ഇ​തി​ൽ ര​ണ്ട് ല​ക്ഷം രൂ​പ സ​ബ്സി​ഡി​യാ​യും ന​ല്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​ ചു​രു​ങ്ങി​യ​ത് അ​ഞ്ച് പ​ട്ടി​ക വി​ഭാ​ഗ കു​ടും​ബ​ങ്ങ​ൾ ഉ​ള്ള പ്ര​ദേ​ശ​ത്തെ​യും അം​ബേ​ദ്കർ ഗ്രാ​മം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. 25 ല​ക്ഷം രൂ​പ വ​രെയു​ള്ള വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ ഈ ​മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കു​മെ​ന്നും അ​ദ്ദേഹം പ​റ​ഞ്ഞു.

ഒ​രു കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പാ​റ​ക്ക​ള​ത്ത് അം​ബേ​ദ്കർ ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. കെ.ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ളി​ത​ ച​ന്ദ്ര​ൻ, എ​സ്. അ​ലി,യു.​ ബാ​ബു, എം. ​ത​ങ്ക​പ്പ​ൻ, ലീ​ലാ​മ്മ ജോ​സ​ഫ്, എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, കെ.എ​സ്. ശ്രീ​ജ, രാ​ജേ​ഷ് പ്ര​സം​ഗി​ച്ചു.

District News

ത​യ്യ​ൽ പ​രി​ശീ​ല​ന ബാ​ച്ചി​നു സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി

മ​ണ്ണാ​ർ​ക്കാ​ട്: സ്ത്രീ​ക​ളു​ടെ തൊ​ഴി​ൽ​പ​രി​ശീ​ല​ന​വും സം​രം​ഭ​ക​ത്വ വി​ക​സ​ന​വും ല​ക്ഷ്യ​മാ​ക്കി പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ട് സം​ഘ​ടി​പ്പി​ച്ച ത​യ്യ​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പെ​രി​ന്പ​ടാ​രി ഹോ​ളി സ്പി​രി​റ്റ് ഫൊ​റോ​നാ ക​ല്പ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ്രോ​ഗ്രാ​മി​ന് പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ടി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ. ​സീ​ജോ കാ​രി​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണ​വും ചെ​യ്തു. പി​എ​സ്എ​സ്പി കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​ൽ. അ​രു​ണ്‍ സ്വാ​ഗ​ത​വും മ​ണ്ണാ​ർ​ക്കാ​ട് ഹോ​ളി സ്പി​രി​റ്റ് ഫൊ​റോ​നാ പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ണ്‍ കാ​ട്രുകു​ടി​യി​ൽ ആ​ശം​സ​യും പ​റ​ഞ്ഞു. പി​എ​സ്എ​സ്പി ആ​നി​മേ​റ്റ​റും റി​സോ​ഴ്സ് പേ​ഴ്സ​ണു​മാ​യ വ​ൽ​സ​മ്മ പ്ര​സം​ഗി​ച്ചു.

District News

കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു

വ​ണ്ടി​ത്താ​വ​ളം: ന​ന്ദി​യോ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു. 2021-22 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മൂ​ന്ന് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​ൽ ഒ​ന്നാം ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ഗ്രൗ​ണ്ട് ഫ്ലോ​റി​ന്‍റെ നി​ർ​മാ​ണ​മാ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്. മൂ​ന്ന് നി​ല​ക​ളി​ലാ​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. കാ​ഷ്വാ​ലി​റ്റി വി​ഭാ​ഗം, ഫാ​ർ​മ​സി, ന​ഴ്‌​സ് സ്റ്റേ​ഷ​ൻ, ട്രീ​റ്റ്‌​മെ​ന്‍റ്-ഇ​ൻ​ജെ​ക്ഷ​ൻ റൂ​മു​ക​ൾ എ​ന്നി​വ ഗ്രൗ​ണ്ട് ഫ്ലോ​റി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ കോ​ൾ​ഡ് ചെ​യി​ൻ റൂം, ​വി​വി​ധ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ റൂ​മു​ക​ൾ, വി​ശാ​ല​മാ​യ വെ​യി​റ്റിം​ഗ് ഏ​രി​യ​ക​ൾ, ശു​ചി​മു​റി​ക​ൾ, ഫാ​ർ​മ​സി സ്റ്റോ​റു​ക​ൾ എ​ന്നി​വ​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. 76.82 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണത്തി​ൽ ര​ണ്ട് സ്റ്റെ​യ​ർ റൂ​മു​ക​ളും നി​ർ​മാ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ​രി​പാ​ടി​യി​ൽ കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ശോ​ഭ​ന ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

District News

ചി​റ്റൂ​ർ-ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ വി​ക​സ​ന സെമി​നാ​ർ ന​ട​ത്തി

ചി​റ്റൂ​ർ: ചി​റ്റൂ​ർ -ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ 2026-27 വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീക​ര​ണ വി​ക​സ​ന സെ​മി​നാ​ർ മു​ൻ എം.​എ​ൽ എ ​കെ. അ​ച്യു​ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സു​മേ​ഷ് അ​ച്ചു​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ പേ​ഴ്സ​ൺ ബി. ​കൃ​ഷ്ണ ലീ​ല, വി​വി​ധ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ മു​ഹ​മ്മ​ദ് ആ​ഷി​ക്, കെ.​ഷീ​ബ, ആ​ർ, എം.​ജി. ജ​യ​ന്തി ശ​ശി​കു​മാ​ർ, കൗ​ൺ​സി​ല​ർമാ​രാ​യ ജെ​യി​ൻ ഹി​ല്ലാ​തി​യോ​സ്, ആ​തി​ര യേ​ശു, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എം.​എ​സ് ശ്രീ​രാ​ഗ്, മു​നി​സി​പ്പ​ൽ എ​ൻ​ജി​നി​യ​ർ കെ.​എ​സ് കി​ര​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സെ​മി​നാ​റി​ൽ കൃ​ഷി, ജ​ല​സേ​ച​നം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, വ​നവ​ത്കര​ണം, മൃ​ഗ​സം​ര​ക്ഷ​ണ​വും ക്ഷീ​ര വി​ക​സ​ന​വും, സാ​മൂ​ഹ്യ നീ​തി ചെ​റു​കി​ട വ്യ​വ​സാ​യം, വ​നി​താ വി​ക​സ​നം, ആ​രോ​ഗ്യം, ശു​ചി​ത്വ പ​രി​പാ​ല​നം, മാ​ലി​ന്യ സം​സ്ക​ര​ണം, വി​ദ്യാ​ഭ്യാ​സം ഉ​ൾ​പ്പെ​ടെ മേ​ഖ​ല​ക​ളു​മാ​യി ഗ്രൂ​പ്പ് ച​ർ​ച്ച​ക​ളും ന​ട​ന്നു.

District News

നോന്പുകാലത്ത് പാവപ്പെട്ടവർക്ക് സൗജന്യഭക്ഷണം നൽകും

കോ​യ​ന്പ​ത്തൂ​ർ: നോ​മ്പു​കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​മ​നാ​ഥ​പു​രം ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ൽ കു​ടും​ബകൂ​ട്ടാ​യ്മ കേ​ന്ദ്രസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​വ​പ്പെ​ട്ട​വ​ർ​ക്കും ദ​രി​ദ്ര​ർ​ക്കും സൗ​ജ​ന്യ​ഭ​ക്ഷ​ണം ന​ൽ​കു​ന്ന പ​രി​പാ​ടി ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ പ​ട്ട​രു​മ​ഠ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സിസ്റ്റന്‍റ് വി​കാ​രി ഫാ. ​മെ​ൽ​വി​ൻ ചൊ​വ്വ​ല്ലൂ​ർ, ഡീ​ക്ക​ൻ സാം ​കു​ട്ട​പ്പ​ശേ​രി, കു​ടും​ബകൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​എ. പോ​ൾ, സെ​ക്ര​ട്ട​റി എം.​ആ​ർ. റി​ൻ​സ്, ട്ര​ഷ​റ​ർ പി. ​റോ​മ​ൽ ആ​ന്‍റ​ണി, കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

ജി​ല്ലാ ക​ള​ക്ട​ർ ഇ​ട​പെ​ട്ടു തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​ത്തി​ച്ചു; 31 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത് പോ​ലീ​സ്

ചി​റ്റൂ​ർ: ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ൽ സി​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് ജി​ല്ലാ​ക​ള​ക്ട​ർ ഇ​ട​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം.

ഇ​ന്ന​ലെ ചി​റ്റൂ​ർ നെ​ഹ്റു ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് സി​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. കു​റ​ച്ചു വ​നി​ത​ക​ൾ സം​ഭ​വസ്ഥ​ല​ത്തെ​ത്തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഴി​മ​തി ആ​രോ​പി​ച്ച് നി​ർ​ത്തി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് ഇ​രു​വി​ഭാ​ഗ​വും ത​ർ​ക്ക​ത്തി​ലാ​വു​ക​യു​മാ​ണു​ണ്ടാ​ത്.

തു​ട​ർ​ന്ന് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് വി​ഷ​യ​ത്തി​ൽ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. വി​ഷ​യം ചി​റ്റൂ​ർ ത​ഹ​സി​ൽ​ദാ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് അ​റി​യി​പ്പു​ന​ൽ​കി. ഇ​തി​നെ തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​ത്തി​വ​യ്ക്കാ​ൻ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. റി​ട്ടേ​ൺ ഓ​ഫീ​സ​ർ ബാ​ലു മ​നോ​ഹ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ചി​റ്റൂ​ർ പോ​ലീ​സ് ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സു​മേ​ഷ് അ​ച്ചു​ത​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ബി. ​കൃ​ഷ്ണ​ലീ​ല ഉ​ൾ​പ്പെ​ടെ 11 പേ​ർ​ക്കും ക​ണ്ടാ​ല​റി​യു​ന്ന മ​റ്റു 20 പേ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു.

ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ചി​റ്റൂ​ർ വി​ക്ടോ​റി​യ ഗേ​ൾ​സ് സ്കൂ​ളി​ൽ ന​ട​ന്ന എ​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ലും വാ​ക്കു ത​ർ​ക്ക​വും പ്ര​ശ്ന​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.

District News

മാ​ര്‍​ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ഇ​ന്ന്

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ മു​​​​ന്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ലി​​​​ന്‍റെ സ്മ​​​​ര​​​​ണാ​​​​ര്‍​ഥം രൂ​​​​പീ​​​​ക​​​​രി​​​​ച്ച ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ (​എ​​​​ജെ​​​​പി​​​​എ​​​​ഫ്) ഉ​​​​ദ്ഘാ​​​​ട​​​നം ഇ​​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 2.30ന് ​​​​കു​​​​രി​​​​ശും​​​​മൂ​​​​ട് മീ​​​​ഡി​​​​യ വി​​​​ല്ലേ​​​​ജ് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കും. ക​​​​ര്‍​ദി​​​​നാ​​​​ള്‍ ഡോ. ​​​ഓ​​​​സ്വാ​​​​ള്‍​ഡ് ഗ്രേ​​​​ഷ്യ​​​​സ് ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ര്‍​വ​​​​ഹി​​​​ക്കും.

സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ര്‍​സ​​​​ഭ​ മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ റാ​​​​ഫേ​​​​ല്‍ ത​​​​ട്ടി​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍ അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. പാ​​​​ലാ ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട്, ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് എ​​​​മെ​​​​രി​​​​റ്റ​​​​സ് മാ​​​​ര്‍ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം, കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍, ഡോ.​ ​​​സി​​​​റി​​​​യ​​​​ക് തോ​​​​മ​​​​സ്, ഡോ.​​​​ജാ​​​​ന്‍​സി ജ​​​​യിം​​​​സ്, പ്ര​​​​ഫ.​​​​ മു​​​​ര​​​​ളി വ​​​​ല്ല​​​​ഭ​​​​ന്‍, ഡോ.​​​​പി.​​​​ജെ.​ തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ക്കും.

15 അം​​​​ഗ ട്ര​​​​സ്റ്റ്

15 അം​​​​ഗ ട്ര​​​​സ്റ്റി​​​​ന്‍റെ പേ​​​​ട്ര​​​​ൺ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ലാ​​​​ണ്. ഷം​​​​ഷാ​​​​ബാ​​​​ദ് സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ന്‍ മാ​​​​ര്‍ തോ​​​​മ​​​​സ് പാ​​​​ടി​​​​യ​​​​ത്ത് ആ​​​​ദ്യ ​ട്ര​​​​സ്റ്റി​​​യും എം​​​​ജി സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല മു​​​​ന്‍ വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍ ഡോ.​​​​ സി​​​​റി​​​​യ​​​​ക് തോ​​​​മ​​​​സ് മാ​​​​നേ​​​​ജിം​​​​ഗ് ട്ര​​​​സ്റ്റി​​​യും റ​​​​വ.​​​​ഡോ.​​​​ ഫി​​​​ലി​​​​പ്പ് നെ​​​​ല്‍​പ്പു​​​​ര​​​​പ്പ​​​​റ​​​​മ്പി​​​​ല്‍ വൈ​​​​സ് ചെ​​​​യ​​​​ര്‍​മാ​​​​നും ഡോ.​​​​പി.​​​​ജെ.​ തോ​​​​മ​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി​​​യും ഏ​​​​ബ്ര​​​​ഹാം ജോ​​​​ര്‍​ജ് പ​​​​റ​​​​മ്പി​​​​ല്‍ ട്ര​​​​ഷ​​​​റ​​​​റു​​​മാ​​​ണ്. ഫാ.​​​​ ജ​​​​യിം​​​​സ് കു​​​​ന്ന​​​​ത്താ​​​ണു ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി. ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ ആ​​​​സ്ഥാ​​​​നം ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ്സ് ഹൗ​​​​സി​​​​ലാ​​​​ണ്.

ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ
ക​​​​ര്‍​മ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍

മാ​​​​ര്‍ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളും ആ​​​​ശ​​​​യ​​​​ങ്ങ​​​​ളും സം​​​​ബ​​​​ന്ധി​​​​ച്ച ഗ​​​​വേ​​​​ഷ​​​​ണം, പ​​​​ഠ​​​​നം, പ്ര​​​​സി​​​​ദ്ധീ​​​​ക​​​​ര​​​​ണം എ​​​​ന്നി​​​​വ​​​​യു​​​​ടെ പ്രോ​​​​ത്സാ​​​​ഹ​​​​നം, വി​​​​ദ്യാ​​​​ഭ്യാ​​​​സം, ന്യൂ​​​​ന​​​​പ​​​​ക്ഷാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യി​​​​ല്‍ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ള്‍ ന​​​​ല്‍​കി​​​​യ​​​​വ​​​​രെ ആ​​​​ദ​​​​രി​​​​ക്ക​​​​ല്‍, സി​​​​വി​​​​ല്‍ സ​​​​ര്‍​വീ​​​​സ് വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കു സ്‌​​​​കോ​​​​ള​​​​ര്‍​ഷി​​​​പ്പ് ന​​​​ല്‍​കു​​​​ക, സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ​​​​യു​​​​ടെ ആ​​​​രാ​​​​ധ​​​​നാ​​​​ക്ര​​​​മ​​​​വും പാ​​​​ര​​​​മ്പ​​​​ര്യ​​​​വും ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​വും, ദ​​​ളി​​​ത് ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന നീ​​​​തി, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ര്‍​ക്കാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​വ​​​​രെ സ​​​​ഹാ​​​​യി​​​​ക്കു​​​​ക, ദ​​​​ളി​​​​ത് വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ, തെ​​​​ഴി​​​​ല്‍ പ്രോ​​​​ത്സാ​​​​ഹ​​​​നം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​ണു ഫൗ​​​ണ്ടേ​​​​ഷ​​​​ന്‍റെ മു​​​​ഖ്യ ക​​​​ര്‍​മ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍.

മാ​​​​ര്‍ പ​​​​വ്വ​​​​ത്തി​​​​ലി​​​​ന്‍റെ ദ​​​​ര്‍​ശ​​​​ന​​​​ങ്ങ​​​​ളും കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ളും
പു​​​തു​​​ത​​​​ല​​​​മു​​​​റ​​​​യ്ക്ക് കൈ​​​​മാ​​​​റു​​​​ക ല​​​​ക്ഷ്യം

കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ആ​​​​ത്മീ​​​​യ-​​​​സാ​​​​മൂ​​​​ഹി​​​​ക-​​​​മ​​​​താ​​​​ന്ത​​​​ര രം​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ ഉ​​​​ന്ന​​​​ത​​​​മാ​​​​യ സ്വാ​​​​ധീ​​​​നം ചെ​​​​ലു​​​​ത്തി​​​​യ മാ​​​​ര്‍ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ലി​​​ന്‍റെ ദ​​​​ര്‍​ശ​​​​ന​​​​ങ്ങ​​​​ളും കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ളും നി​​​​ല​​​​നി​​​​ര്‍​ത്തു​​​​ക​​​​യും പു​​​​തു​​​ത​​​​ല​​​​മു​​​​റ​​​​യ്ക്ക് കൈ​​​​മാ​​​​റു​​​​ക​​​​യു​​​​മാ​​​​ണ് ഫൗ​​​​ണ്ടേ​​​​ഷ​​​ന്‍റെ പ്ര​​​​ധാ​​​​ന ല​​​​ക്ഷ്യം.

മാ​​​ർ പ​​​വ്വ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ട്ട വൈ​​​​ജ്ഞാ​​​​നി​​​​ക മേ​​​​ഖ​​​​ല​​​​ക​​​​ളും നി​​​​ര​​​​ന്ത​​​​ര പോ​​​​രാ​​​​ട്ടം ന​​​​ട​​​​ത്തി​​​​യ ന്യൂ​​​​ന​​​​പ​​​​ക്ഷാ​​​​വ​​​​കാ​​​​ശ-​​​​പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ ത​​​​ല​​​​ങ്ങ​​​​ളും സ​​​​ഭാ​​​പാ​​​​ര​​​​മ്പ​​​​ര്യ​​​​ത്തി​​​​ന്‍റെ ത​​​​നി​​​​മ കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ച്ച ആ​​​​രാ​​​​ധ​​​​ന​​​​ക്ര​​​​മ-​​​​ദൈ​​​​വ​​​​ശാ​​​​സ്ത്ര പ്ര​​​​ബോ​​​​ധ​​​​ന​​​​ങ്ങ​​​​ളും ആ​​​​ഴ​​​​ത്തി​​​​ല്‍ പ​​​​ഠ​​​​ന​​​​വി​​​​ഷ​​​​യ​​​​മാ​​​​ക്കു​​​​ക​​​​യും അ​​​​വ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് സം​​​​ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന വേ​​​​ദി​​​​യാ​​​​കും ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍.

ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍
(പേ​​​​ട്ര​​​ൺ, മാ​​​​ര്‍ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ല്‍ ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍)

മാ​​​​ര്‍ പ​​​​വ്വ​​​​ത്തി​​​​ലി​​​​ന്‍റെ സാ​​​​മൂ​​​​ഹ്യഘ​​​​ട​​​​ന​​​​യി​​​​ലെ സ്വാ​​​​ധീ​​​​നം
ഗ​​​​വേ​​​​ഷ​​​​ണ​​​​വി​​​​ഷ​​​​യ​​​​മാ​​​​ക്കും

കേ​​​​ര​​​​ള​​​​ത്തി​​​ന്‍റെ സാ​​​​മൂ​​​​ഹ്യ​​​​ഘ​​​​ട​​​​ന​​​​യി​​​​ല്‍ വ​​​​ലി​​​​യ സ്വാ​​​​ധീ​​​​നം ചെ​​​ലു​​​​ത്തി​​​​യ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ലി​​​​ന്‍റെ സാ​​​​മൂ​​​​ഹി​​​​ക, വി​​​​ദ്യാ​​​​ഭ്യാ​​​​സ, മ​​​​താ​​​​ന്ത​​​​ര സം​​​​വാ​​​​ദ, മാ​​​​ധ്യ​​​​മ​​​​പ​​​​ഠ​​​​ന സാ​​​​ധ്യ​​​​ത​​​​ക​​​​ളു​​​​ടെ​​​​യെ​​​​ല്ലാം ആ​​​​ഴ​​​​മാ​​​​യ പ​​​​ഠ​​​​ന​​​​ത്തി​​​​ന് ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ വേ​​​​ദി​​​​യാ​​​​കും. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ എ​​​​ണ്ണ​​​​മ​​​​റ്റ ഗ്ര​​​​ന്ഥ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും ആ​​​​രാ​​​​ധ​​​​ന​​​​ക്ര​​​​മ പൈ​​​​തൃ​​​​ക​​​​ങ്ങ​​​​ളും ഉ​​​​ള്‍​പ്പെ​​​​ടെ അ​​​​ദ്ദേ​​​​ഹം ജീ​​​​വി​​​​ത​​​​ത്തി​​​​ല്‍ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളും വ്യാ​​​​ഖ്യാ​​​​ന​​​​ങ്ങ​​​​ളും ച​​​​ര്‍​ച്ച ചെ​​​​യ്യും. മ​​​​താ​​​​ന്ത​​​​ര സൗ​​​​ഹൃ​​​​ദ​​​​ങ്ങ​​​​ളെ സ​​​​ജീ​​​​വ​​​​മാ​​​​ക്കാ​​​​നും ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ ശ്ര​​​​ദ്ധി​​​​ക്കും.

ഡോ.​​​​സി​​​​റി​​​​യ​​​​ക് തോ​​​​മ​​​​സ്
(മാ​​​​നേ​​​​ജിം​​​​ഗ് ട്ര​​​​സ്റ്റി, മാ​​​​ര്‍ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ല്‍ ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍)

District News

ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ സ്മ​​ര​​ണ നി​​ല​​നി​​ര്‍​ത്തി ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ആ​​ദ്യ ബ​​ജ​​റ്റ്

കോ​​ട്ട​​യം: മു​​ന്‍​മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ സ്മ​​ര​​ണ നി​​ല​​നി​​ര്‍​ത്തി​​യും ആ​​രോ​​ഗ്യ വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യ്ക്ക് ഊ​​ന്ന​​ല്‍ ന​​ല്‍​കി​​യും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ആ​​ദ്യ സ​​മ്പൂ​​ര്‍​ണ ബ​​ജ​​റ്റ്. നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ആ​​സ​​ന്ന​​മാ​​യി​​രി​​ക്കെ ഒ​​രു​​മാ​​സം നേ​​ര​​ത്തെ അ​​വ​​ത​​രി​​പ്പി​​ച്ച ബ​​ജ​​റ്റ് സം​​സ്ഥാ​​ന​​ത്ത് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ ആ​​ദ്യം അ​​വ​​ത​​രി​​പ്പി​​ച്ച ബ​​ജ​​റ്റെ​​ന്ന നേ​​ട്ട​​വും കോ​​ട്ട​​യം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​നാ​​യി.

ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ പേ​​രി​​ല്‍ ജി​​ല്ലാ ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ കാ​​ന്‍​സ​​ര്‍ ചി​​കി​​ത്സാ വി​​ഭാ​​ഗ​​ത്തി​​ന് അ​​ത്യാ​​ധു​​നി​​ക ചി​​കി​​ത്സാ സ്‌​​പെ​​ഷാ​​ലി​​റ്റി ബ്ലോ​​ക്കി​​ന് അ​​ഞ്ച് കോ​​ടി രൂ​​പ​​യും പു​​തു​​പ്പ​​ള്ളി ബ്ലോ​​ക്ക് റി​​സോ​​ഴ്‌​​സ​​സ് സെ​​ന്‍റ​​റി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ഉ​​മ്മ​​ന്‍ ചാ​​ണ്ടി ഓ​​ട്ടി​​സം കോം​​പ്ല​​ക്‌​​സി​​ന് ര​​ണ്ട് കോ​​ടി രൂ​​പ​​യും ഉ​​ള്‍​പ്പെ​​ടെ ആ​​കെ 157.88 കോ​​ടി രൂ​​പ വ​​ര​​വും 152.53 കോ​​ടി രൂ​​പ ചെ​​ല​​വും 5.35 കോ​​ടി രൂ​​പ നീ​​ക്കി​​യി​​രി​​പ്പും പ്ര​​തീ​​ക്ഷി​​ക്കു​​ന്ന മി​​ച്ച ബ​​ജ​​റ്റ് വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് ബി​​ന്ദു സെ​​ബാ​​സ്റ്റ്യ​​ന്‍ അ​​വ​​ത​​രി​​പ്പി​​ച്ചു.

പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ബ​​ജ​​റ്റി​​ന്മേ​​ലു​​ള്ള ച​​ര്‍​ച്ച ഇ​​ന്നു ന​​ട​​ക്കും. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ ഗ്രേ​​സി ക​​രി​​മ്പ​​ന്നൂ​​ര്‍, അ​​ജി​​ത് മു​​തി​​ര​​മ​​ല, പി.​​കെ. വൈ​​ശാ​​ഖ്, ആ​​ശ ജോ​​യ്, എം.​​കെ. രാ​​ജേ​​ഷ്, വി​​ജ​​യ​​മ്മ ബാ​​ബു, ആ​​ന്‍ മ​​രി​​യ ജോ​​ര്‍​ജ്, ജോ​​സ്‌​​മോ​​ന്‍ മു​​ണ്ട​​യ്ക്ക​​ല്‍, ഷി​​ബി മ​​ത്താ​​യി, പെ​​ണ്ണ​​മ്മ ജോ​​സ​​ഫ്, ശ്രീ​​ക​​ല ആ​​ര്‍. എ​​ളൂ​​ക്കു​​ന്നേ​​ല്‍, പി. ​​ജീ​​രാ​​ജ്, തോ​​മ​​സ് കു​​ന്ന​​പ്പ​​ള്ളി, അ​​ഭി​​ലാ​​ഷ് ച​​ന്ദ്ര​​ന്‍, നി​​മ്മി ട്വി​​ങ്കി​​ള്‍ രാ​​ജ്, പി.​​എ​​സ്. ഉ​​ഷാ​​കു​​മാ​​രി, വി​​നു ജോ​​ബ് കു​​ഴി​​മ​​ണ്ണി​​ല്‍, സി​​നി മാ​​ത്യു, സു​​മ എ​​ബി, ജിം ​​അ​​ല​​ക്‌​​സ് തു​​രു​​ത്തു​​മാ​​ലി​​യി​​ല്‍, ആ​​ന​​ന്ദ് ബാ​​ബു, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി പി.​​എ​​സ്. ഷി​​നോ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

തെ​​രു​​വു​​നാ​​യ
സം​​ര​​ക്ഷ​​ണ പ​​ദ്ധ​​തി

എ​​ബി​​സി പ​​ദ്ധ​​തി പ്ര​​കാ​​രം വ​​ന്ധ്യം​​ക​​ര​​ണം ന​​ട​​ത്തി​​യ നാ​​യ​​ക​​ളെ തെ​​രു​​വി​​ലേ​​ക്കു വി​​ടു​​ന്ന​​തി​​നു പ​​ക​​രം സം​​ര​​ക്ഷി​​ക്കാ​​ന്‍ പ​​ദ്ധ​​തി​​യൊ​​രു​​ക്കും. ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള നാ​​യ​​ക​​ളെ വ​​ള​​ര്‍​ത്തു​​ന്ന​​താ​​ണു പ​​ദ്ധ​​തി. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ര്‍​ക്കു മൃ​​ഗ​​സം​​ര​​ക്ഷ​​ണ വ​​കു​​പ്പ് നി​​ര്‍​ദേ​​ശി​​ക്കു​​ന്ന വ​​ലു​​പ്പ​​ത്തി​​ലു​​ള്ള കൂ​​ട് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ല​​ഭ്യ​​മാ​​ക്കും.
വ​​ന്ധ്യം​​ക​​രി​​ച്ചു വാ​​ക്സി​​ന്‍ ന​​ല്‍​കി പ​​ഞ്ചാ​​യ​​ത്ത് ലൈ​​സ​​ന്‍​സോ​​ടു കൂ​​ടി​​യാ​​കും നാ​​യ​​യെ ന​​ല്‍​കു​​ക. നാ​​യ​​യു​​ടെ സം​​ര​​ക്ഷ​​ണം ഉ​​റ​​പ്പാ​​ക്കാ​​ന്‍ പ്ര​​ത്യേ​​ക ചി​​പ്പ് ഘ​​ടി​​പ്പി​​ക്കും. നാ​​യ​​ക​​ള്‍​ക്കു ചി​​കി​​ത്സ ആ​​വ​​ശ്യ​​മാ​​യി വ​​ന്നാ​​ല്‍ വി​​ളി​​ച്ച​​റി​​യി​​ച്ചാ​​ല്‍ മൃ​​ഗ​​സം​​ര​​ക്ഷ​​ണ വ​​കു​​പ്പി​​ന്‍റെ മൊ​​ബൈ​​ല്‍ യൂ​​ണി​​റ്റ് സ്ഥ​​ല​​ത്തെ​​ത്തും.
എ​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ലും പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കാ​​നാ​​ണു തീ​​രു​​മാ​​നം. ആ​​ദ്യ​​ഘ​​ട്ട​​മാ​​യി ര​​ണ്ടു പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കും. വാ​​ക​​ത്താ​​നം പ​​ഞ്ചാ​​യ​​ത്തി​​ല്‍ പ​​രീ​​ക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കും.

ബ​​ജ​​റ്റ് പ​​ദ്ധ​​തി​​ക​​ള്‍ ഒ​​റ്റ​​നോ​​ട്ട​​ത്തി​​ല്‍

ഏ​​ബി​​ള്‍ കോ​​ട്ട​​യ​​ത്തി​​ന്‍റെ ര​​ണ്ടാം ഘ​​ട്ട​​ത്തി​​ന് - 10 കോ​​ടി.
ഉ​​മ്മ​​ന്‍​ചാ​​ണ്ടി​​യു​​ടെ പേ​​രി​​ല്‍ കോ​​ട്ട​​യം ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി കാ​​ന്‍​സ​​ര്‍ ചി​​കി​​ത്സാ വി​​ഭാ​​ഗം
സ്പെ​​ഷാ​​ലി​​റ്റി ബ്ലോ​​ക്കി​​ന് - 5 കോ​​ടി.
പു​​തു​​പ്പ​​ള്ളി​​യി​​ല്‍ ഉ​​മ്മ​​ന്‍​ചാ​​ണ്ടി​​യു​​ടെ പേ​​രി​​ല്‍ ഓ​​ട്ടി​​സം കോം​​പ്ല​​ക്സി​​ന് - ര​​ണ്ടു കോ​​ടി.
കോ​​വി​​ഡി​​നു​​ശേ​​ഷം കു​​ഴ​​ഞ്ഞു​​വീ​​ണു​​ള്ള മ​​ര​​ണ​​നി​​ര​​ക്ക് വ​​ര്‍​ധി​​ക്കു​​ന്ന​​തി​​നാ​​ല്‍ രോ​​ഗ​​സാ​​ധ്യ​​താ
നി​​ര്‍​ണ​​യ ക്യാ​​മ്പി​​ന് - 50 ല​​ക്ഷം.
എ​​ല്ലാ ഡി​​വി​​ഷ​​നു​​ക​​ളി​​ലും ട​​ര്‍​ഫു​​ക​​ളും നീ​​ന്ത​​ല്‍​ക്ക​​ള​​ങ്ങ​​ളും - ഒ​​രു കോ​​ടി.
കു​​മ​​ര​​ക​​ത്തു പൊ​​തു ക​​ളി​​സ്ഥ​​ല​​ത്തി​​നും നാ​​ട​​ന്‍ പ​​ന്തു​​ക​​ളി പ്ര​​ചാ​​ര​​ണ​​ത്തി​​നും
പ​​രി​​ശീ​​ല​​ന​​ത്തി​​നും - 50 ല​​ക്ഷം വീ​​തം.
തൊ​​ഴി​​ലു​​റ​​പ്പ് തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്ക് ആ​​യു​​ധ​​ങ്ങ​​ള്‍​ക്കും ഹ​​രി​​ത​​ക​​ര്‍​മ സേ​​നാം​​ഗ​​ങ്ങ​​ള്‍​ക്കും
തൊ​​ഴി​​ലു​​റ​​പ്പ് തൊ​​ഴി​​ലാ​​ളി​​ള്‍​ക്കും ആ​​രോ​​ഗ്യ പ​​രി​​ര​​ക്ഷ​​ണ​​ത്തി​​നും - 25 ല​​ക്ഷം വീ​​തം.
ആ​​ശാപ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്കു വി​​വ​​രശേ​​ഖ​​ര​​ണ​​ത്തി​​നു ഡി​​ജി​​റ്റ​​ല്‍ സം​​വി​​ധാ​​നത്തിനായി‍ - ഒ​​രു കോ​​ടി
അ​​ങ്ക​​ണ​​വാ​​ടി​​ക​​ളു​​ടെ ന​​വീ​​ക​​ര​​ണ​​ത്തി​​ന് - ഒ​​രു കോ​​ടി.
കെ​​എ​​സ്ആ​​ര്‍​ടി​​സി​​യു​​മാ​​യി ചേ​​ര്‍​ന്നു ഗ്രാ​​മ​​വ​​ണ്ടി​​ക​​ള്‍​ക്ക് - 15 ല​​ക്ഷം.
ഇ​​ല​​വീ​​ഴാ​​പൂ​​ഞ്ചി​​റ​​യി​​ല്‍ പൂ​​ഞ്ചി​​റ വ​​ണ്ട​​ര്‍​വാ​​ലി വി​​നോ​​ദ​​സ​​ഞ്ചാ​​ര പ​​ദ്ധ​​തി​​ക്ക് - ഒ​​രു കോ​​ടി.
കു​​മ​​ര​​ക​​ത്തെ ടൂ​​റി​​സം മാ​​സ്റ്റ​​ര്‍ പ്ലാ​​ന്‍ - 10 ല​​ക്ഷം.
ജി​​ല്ലാ കോ​​ഴാ കൃ​​ഷി​​ത്തോ​​ട്ട​​ത്തി​​ന്‍റെ ഫാം ​​ടൂ​​റി​​സം മാ​​സ്റ്റ​​ര്‍ പ്ലാ​​ന്‍ - 10 ല​​ക്ഷം.
ഗ്രാ​​മീ​​ണ ച​​ന്ത​​ക​​ളു​​ടെ ന​​വീ​​ക​​ര​​ണ​​ത്തി​​ന് - 50 ല​​ക്ഷം.
കാ​​ന്‍​സ​​ര്‍ രോ​​ഗ​​നി​​ര്‍​ണ​​യ പ​​ദ്ധ​​തി​​യാ​​യ കാ​​ന്‍ കോ​​ട്ട​​യം പ​​ദ്ധ​​തി​​ക്ക് - 20 ല​​ക്ഷം.
അ​​വ​​യ​​വ​​മാ​​റ്റ ശ​​സ്ത്ര​​ക്രി​​യ​​യെ​​ത്തു​​ട​​ര്‍​ന്ന് സാ​​മ്പ​​ത്തി​​ക ബു​​ദ്ധി​​മു​​ട്ട് അ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​ര്‍​ക്കു
മ​​രു​​ന്നു ല​​ഭ്യ​​മാ​​ക്കാ​​ന്‍ - 30 ല​​ക്ഷം.
കോ​​ട്ട​​യം ഫെ​​സ്റ്റി​​വ​​ല്‍ - 20 ല​​ക്ഷം.
വാ​​ക​​ത്താ​​ന​​ത്ത് ഉ​​ണ്ണി​​നീ​​ലി സ​​ന്ദേ​​ശ പൈ​​തൃ​​ക സ്മാ​​ര​​കം - 60 ല​​ക്ഷം.
സ​​മ​​ഗ്ര വ​​യോ​​ജ​​ന ആ​​രോ​​ഗ്യ പ​​രി​​ര​​ക്ഷാ പ​​ദ്ധ​​തി​​ക്ക് - 45 ല​​ക്ഷം.
കാ​​ര്‍​ഷി​​ക മേ​​ഖ​​ല
റ​​ബ​​ര്‍​ത്തോ​​ട്ട​​ങ്ങ​​ള്‍ പാ​​ട്ട​​ത്തി​​നെ​​ടു​​ത്തു ടാ​​പ്പ് ചെ​​യ്യു​​ന്ന​​തി​​നും റ​​ബ​​ര്‍ അ​​ധി​​ഷ്ഠി​​ത
സ്റ്റാ​​ര്‍​ട്ട് അ​​പ്പു​​ക​​ള്‍​ക്കും പ്രോ​​ത്സാ​​ഹ​​നം.
നെ​​ല്‍​ക​​ര്‍​ഷ​​ക​​ര്‍​ക്ക് വി​​ത്ത്, വ​​ളം, കൂ​​ലി​​ച്ചെ​​ല​​വ്, മോ​​ട്ടോ​​ര്‍ പ​​മ്പ് സ​​ബ്‌​​സി​​ഡി.
ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​ര്‍​ക്ക് റി​​വോ​​ള്‍​വിം​​ഗ് ഫ​​ണ്ട്, കാ​​ലി​​ത്തീ​​റ്റ സ​​ബ്‌​​സി​​ഡി, മി​​ല്‍​ക്ക് ഇ​​ന്‍​സെ​​ന്‍റീ​​വ്,
ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​ര്‍​ക്ക് ഇ​​ന്‍​ഷ്വ​​റ​​ന്‍​സ്.
മ​​ത്സ്യ​​തൊ​​ഴി​​ലാ​​ളി സ​​ഹ​​ക​​ര​​ണ​​സം​​ഘ​​ങ്ങ​​ള്‍​ക്കും മ​​ത്സ്യ​​ക​​ര്‍​ഷ​​ക​​ര്‍​ക്കും പ്രോ​​ത്സാ​​ഹ​​ന പ​​ദ്ധ​​തി.
കു​​ടി​​വെ​​ള്ള ക്ഷാ​​മം പ​​രി​​ഹ​​രി​​ക്കാ​​ന്‍ പ​​ദ്ധ​​തി​​ക​​ളു​​ടെ ന​​വീ​​ക​​ര​​ണം, പു​​തി​​യ ചെ​​റു​​കി​​ട പ​​ദ്ധ​​തി​​ക​​ള്‍.
വ​​ന്യ​​ജീ​​വി സം​​ഘ​​ര്‍​ഷം ല​​ഘൂ​​ക​​രി​​ക്കാ​​ന്‍ ആ​​കെ​​വി​​വൈ പ്ര​​ദ്ധ​​തി പ്ര​​കാ​​രം ട്ര​​ഞ്ചു​​ക​​ളും
ക​​മ്പി​​വേ​​ലി​​ക​​ളും നി​​ര്‍​മി​​ക്കും.

നാ​​ലു വ​​ര്‍​ഷ​​മാ​​യു​​ള്ള പ​​ദ്ധ​​തി​​ക​​ളു​​ടെ തു​​ട​​ര്‍​ച്ച​​യാ​​ണ് ബ​​ജ​​റ്റ്. മു​​ന്‍ ഭ​​ര​​ണ​​സ​​മി​​തി​​ക​​ള്‍ ആ​​വി​​ഷ്‌​​ക​​രി​​ച്ച മി​​ക​​ച്ച പ​​ദ്ധ​​തി​​ക​​ള്‍ തു​​ട​​രും. കാ​​ര്‍​ഷി​​ക മേ​​ഖ​​ല​​യി​​ലെ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ പ​​രി​​ഹ​​രി​​ക്കാ​​നും കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​നം മൂ​​ല​​മു​​ള്ള പ്ര​​ശ്‌​​ന​​ങ്ങ​​ളെ നേ​​രി​​ടാ​​നും ബ​​ജ​​റ്റി​​ല്‍ പ​​ദ്ധ​​തി​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

ജോ​​ഷി ഫി​​ലി​​പ്പ്
ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ്

 

District News

കാ​യി​ക രം​ഗ​ത്ത് നാ​ല് സം​സ്ഥാ​ന അ​വാ​ര്‍​ഡു​ക​ള്‍; ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ന് അ​ഭി​മാ​ന​ത്തി​ള​ക്കം

ച​ങ്ങ​നാ​ശേ​രി: പ്ലാ​റ്റി​നം ജൂ​ബി​ലി നി​റ​വി​ല്‍ ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജി​ന് സം​സ്ഥാ​ന കാ​യി​ക അ​വാ​ര്‍​ഡു​ക​ളി​ല്‍ തി​ള​ക്ക​മാ​ര്‍​ന്ന നേ​ട്ടം. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​ല് സം​സ്ഥാ​ന അ​വാ​ര്‍​ഡു​ക​ളാ​ണ് അ​സം​പ്ഷ​ന്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

കേ​ര​ള​ത്തി​ലെ കാ​യി​ക രം​ഗ​ത്തി​ന്‍റെ പി​താ​വാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ജി.​വി. രാ​ജ​യു​ടെ സ്മ​ര​ണാ​ര്‍​ഥം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന 2022ലെ ​ജി.​വി. രാ​ജ അ​വാ​ര്‍​ഡ് മു​ന്‍ അ​ന്ത​ര്‍​ദേ​ശീ​യ അ​ത്‌​ല​റ്റും അ​സം​പ്ഷ​ന്‍ കോ​ള​ജി​ന്‍റെ അ​ഭി​മാ​ന​താ​ര​വു​മാ​യ വി.​കെ. വി​സ്മ​യ​യ്ക്ക് ല​ഭി​ച്ചു. ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​നി​യാ​യി​രി​ക്കു​മ്പോ​ള്‍ അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല മ​ത്സ​ര​ങ്ങ​ളി​ല്‍ 200 മീ​റ്റ​റും 400 മീ​റ്റ​റും ഇ​ന​ങ്ങ​ളി​ല്‍ പു​തി​യ മീ​റ്റ് റെ​ക്കോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ച​താ​ണ് കോ​ള​ജ് ത​ല​ത്തി​ലെ വി​സ്മ​യ​യു​ടെ ശ്ര​ദ്ധേ​യ നേ​ട്ടം. തു​ട​ര്‍​ന്ന് ഇ​ന്ത്യ​ന്‍ ക്യാ​മ്പി​ലെ​ത്തി വി​സ്മ​യ നി​ര​വ​ധി അ​ന്ത​ര്‍​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ല്‍ മെ​ഡ​ലു​ക​ള്‍ നേ​ടി.

2024 ലെ ​മി​ക​ച്ച കാ​യി​ക നേ​ട്ടം കൈ​വ​രി​ച്ച കോ​ള​ജി​ലെ കാ​യി​ക അ​ധ്യാ​പ​ക​നു​ള്ള സം​സ്ഥാ​ന അ​വാ​ര്‍​ഡ് അ​സം​പ്ഷ​ന്‍ കോ​ള​ജി​ലെ കാ​യി​കാ​ധ്യാ​പ​ക​ന്‍ ഡോ. ​ജി​മ്മി ജോ​സ​ഫി​ന് ല​ഭി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ളി​ലാ​യി അ​സം​പ്ഷ​ന്‍ കോ​ള​ജി​ലെ കാ​യി​ക​താ​ര​ങ്ങ​ള്‍ ദേ​ശീ​യ​വും അ​ന്ത​ര്‍​ദേ​ശീ​യ​വു​മാ​യ വേ​ദി​ക​ളി​ല്‍ കാ​ഴ്ച​വ​ച്ച മി​ക​വു​റ്റ പ്ര​ക​ട​ന​ങ്ങ​ളാ​ണ് ഈ ​അം​ഗീ​കാ​രം ഡോ. ​ജി​മ്മി ജോ​സ​ഫി​ന് നേ​ടി​ക്കൊ​ടു​ത്ത​ത്.

2022 ലെ ​മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച സ്‌​പോ​ര്‍​ട്‌​സ് ഹോ​സ്റ്റ​ല്‍ കാ​യി​ക​താ​ര​ത്തി​നു​ള്ള വ​നി​താ വി​ഭാ​ഗം അ​വാ​ര്‍​ഡ് അ​സം​പ്ഷ​ന്‍ കോ​ള​ജി​ന്‍റെ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ താ​രം അ​നു മ​രി​യ​യ്ക്കാ​ണ് ല​ഭി​ച്ച​ത്

2024 ലെ ​മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച സ്‌​പോ​ര്‍​ട്‌​സ് ഹോ​സ്റ്റ​ല്‍ കാ​യി​ക​താ​ര​ത്തി​നു​ള്ള വ​നി​താ വി​ഭാ​ഗം അ​വാ​ര്‍​ഡ് അ​സം​പ്ഷ​ന്‍ കോ​ള​ജി​ന്‍റെ മ​റ്റൊ​രു ബാ​സ്‌​ക്ക​റ്റ്‌​ബോ​ള്‍ താ​രം അ​ക്ഷ​യ ഫി​ലി​പ്പ് ക​ര​സ്ഥ​മാ​ക്കി. അ​സം​പ്ഷ​ന് അ​ഭി​മാ​ന​നേ​ട്ടം സ​മ്മാ​നി​ച്ച കാ​യി​ക​പ്ര​തി​ഭ​ക​ളെ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​റാ​ണി മ​രി​യ തോ​മ​സ് അ​ഭി​ന​ന്ദി​ച്ചു.

District News

വൈ​​ക്കം രാ​​ജ്യ​​ത്തെ ആ​​ദ്യ സ​​മ്പൂ​​ർ​​ണ സോ​​ളാ​​ർ വാ​​ട്ട​​ർ ട്രാ​​ൻ​​സ്പോ​​ർ​​ട്ട് സ്റ്റേ​​ഷ​​ൻ: മ​​ന്ത്രി ഗ​​ണേ​​ഷ് കു​​മാ​​ർ

വൈ​​ക്കം: വൈ​​ക്കം രാ​​ജ്യ​​ത്തെ ആ​​ദ്യ സ​​മ്പൂ​​ർ​​ണ സോ​​ളാ​​ർ വാ​​ട്ട​​ർ ട്രാ​​ൻ​​സ്പോ​​ർ​​ട്ട് സ്റ്റേ​​ഷ​​നാ​​യി മാ​​റി​​യെ​​ന്ന് മ​​ന്ത്രി കെ.​​ബി. ഗ​​ണേ​​ഷ് കു​​മാ​​ർ.

വൈ​​ക്കം -ത​​വ​​ണ​​ക്ക​​ട​​വ് ജ​​ല​​പാ​​ത​​യി​​ൽ സം​​സ്ഥാ​​ന ജ​​ല​​ഗ​​താ​​ഗ​​ത വ​​കു​​പ്പ് അ​​നു​​വ​​ദി​​ച്ച മൂ​​ന്ന് സോ​​ളാ​​ർ ബോ​​ട്ടു​​ക​​ളു​​ടെ സ​​ർ​​വീ​​സി​​ന്‍റെ​​യും വൈ​​ക്കം സ്റ്റേ​​ഷ​​ൻ ഓ​​ഫീ​​സ് സൗ​​രോ​​ർ​​ജ​​വ​​ത്ക​​രി​​ക്കു​​ന്ന​​തി​​ന്‍റെ​​യും ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി. വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ സ്മാ​​ര​​ക ഹാ​​ളി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ സി.​​കെ. ആ​​ശ എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

വൈ​​ക്കം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്റ് കെ.​​കെ.​​ശ​​ശി​​കു​​മാ​​ർ, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റുു​​മാ​​രാ​​യ കെ.​​ജി.​​രാ​​ജു, എ​​സ്. ബി​​ജു, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ആ​​ന​​ന്ദ് ബാ​​ബു, സം​​സ്ഥാ​​ന ജ​​ല​​ഗ​​താ​​ഗ​​ത ഡ​​യ​​റ​​ക്ട​​ർ ഷാ​​ജി വി. ​​നാ​​യ​​ർ, ജ​​ല​​ഗ​​താ​​ഗ​​ത വ​​കു​​പ്പ് ട്രാ​​ഫി​​ക് സൂ​​പ്ര​​ണ്ട് എം.​​സു​​ജി​​ത്ത്, ന​​വാ​​ൾ​​ട്ട് സി​​ഇ​​ഒ സ​​ന്ദി​​ത് ത​​ണ്ടാ​​ശേ​​രി, രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി പ്ര​​തി​​നി​​ധി​​ക​​ളാ​​യ പി. ​​ശ​​ശി​​ധ​​ര​​ൻ, എം.​​ഡി. ബാ​​ബു​​രാ​​ജ്, ഏ​​ബ്ര​​ഹാം പ​​ഴ​​യ​​ക​​ട​​വ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

District News

സ​പ്ലൈ​കോ സി​ഗ്നേ​ച്ച​ര്‍ മാ​ര്‍​ട്ട് തു​റ​ന്നു

കോ​​ട്ട​​യം: സ​​പ്ലൈ​​കോ​​യു​​ടെ ജി​​ല്ല​​യി​​ലെ ആ​​ദ്യ സി​​ഗ്‌​​നേ​​ച്ച​​ര്‍ മാ​​ര്‍​ട്ട് തി​​രു​​ന​​ക്ക​​ര​​യി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​ത്തി​​ന് എ​​തി​​ര്‍​വ​​ശ​​ത്തു​​ള്ള ഹൈ​​പ്പ​​ര്‍​മാ​​ര്‍​ക്ക​​റ്റാ​​ണ് സി​​ഗ്‌​​നേ​​ച്ച​​ര്‍ മാ​​ര്‍​ട്ടാ​​യി ഉ​​യ​​ര്‍​ത്തി​​യ​​ത്.

സ​​പ്ലൈ​​കോ​​യു​​ടെ സം​​സ്ഥാ​​ന​​ത്തെ ര​​ണ്ടാ​​മ​​ത്തെ സി​​ഗ്‌​​നേ​​ച്ച​​ര്‍ മാ​​ര്‍​ട്ടാ​​ണി​​ത്. മാ​​ര്‍​ട്ടി​​ല്‍ സ​​ബ്‌​​സി​​ഡി സാ​​ധ​​ന​​ങ്ങ​​ള്‍​ക്കും നി​​ത്യോ​​പ​​യോ​​ഗ സാ​​ധ​​ന​​ങ്ങ​​ള്‍​ക്കും വി​​ല​​ക്കു​​റ​​വു​​മു​​ണ്ട്.

ഡെ​​വ​​ണ്‍, കി​​ച്ച​​ന്‍ ട്ര​​ഷേ​​ഴ്‌​​സ്, വി​​പ്രോ എ​​ന്നി​​വ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് സി​​ഗ്‌​​നേ​​ച്ച​​ര്‍ മാ​​ര്‍​ട്ട് സ​​ജ്ജീ​​ക​​രി​​ച്ച​​ത്. റേ​​ഷ​​ന്‍​കാ​​ര്‍​ഡു​​മാ​​യി എ​​ത്തു​​ന്ന​​വ​​ര്‍​ക്ക് സ​​ബ്‌​​സി​​ഡി സാ​​ധ​​ന​​ങ്ങ​​ളും ല​​ഭി​​ക്കും. തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗ​​ത്തി​​ല്‍ ഭ​​ക്ഷ്യ​​മ​​ന്ത്രി ജി. ​​ആ​​ര്‍. അ​​നി​​ല്‍ ഓ​​ണ്‍​ലൈ​​നാ​​യി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ​​ന്‍ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍ ആ​​ദ്യ​​വി​​ല്‍​പ​​ന നി​​ര്‍​വ​​ഹി​​ച്ചു.

ന​​ട​​ന്‍ ഇ​​ര്‍​ഷാ​​ദ് അ​​ലി ന​​വീ​​ക​​രി​​ച്ച സ​​പ്ലൈ​​കോ വെ​​ബ്‌​​സൈ​​റ്റ് ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ചു. സ​​പ്ലൈ​​കോ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ വി.​​എം. ജ​​യ​​കൃ​​ഷ്ണ​​ന്‍, സ​​പ്ലൈ​​കോ ജ​​ന​​റ​​ല്‍ മാ​​നേ​​ജ​​ര്‍ എം.​​ആ​​ര്‍. ദീ​​പു, റീ​​ജ​​ണ​​ല്‍ മാ​​നേ​​ജ​​ര്‍ ബി. ​​സ​​ജി​​നി, ജി​​ല്ലാ സ​​പ്ലൈ ഓ​​ഫീ​​സ് സീ​​നി​​യ​​ര്‍ സൂ​​പ്ര​​ണ്ട് പി.​​കെ. ഷൈ​​നി, വി​​പ്രോ സീ​​നി​​യ​​ര്‍ മാ​​നേ​​ജ​​ര്‍ സ​​ദാ​​ശി​​വ​​ന്‍, കി​​ച്ച​​ന്‍ ട്ര​​ഷേ​​ഴ്‌​​സ് ഡെ​​പ്യൂ​​ട്ടി ജ​​ന​​റ​​ല്‍ മാ​​നേ​​ജ​​ര്‍ അ​​നീ​​ഷ് കു​​ര്യ​​ന്‍, ഡെ​​വ​​ണ്‍ സി​​ഇ​​ഒ കെ.​​കെ. ഷ​​ജീ​​ന്ദ്ര​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

 

District News

എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യ്ക്ക് സം​​സ്ഥാ​​ന എ​​ന്‍​എ​​സ്എ​​സ് അ​​വാ​​ര്‍​ഡ്

കോ​​ട്ട​​യം: മി​​ക​​ച്ച സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യ്ക്കു​​ള്ള 2023-24 വ​​ര്‍​ഷ​​ത്തെ സം​​സ്ഥാ​​ന എ​​ന്‍​എ​​സ്എ​​സ് അ​​വാ​​ര്‍​ഡ് നേ​​ടി എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല. എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല എ​​ന്‍​എ​​സ്എ​​സ് യൂ​​ണി​​റ്റ് പ്രോ​​ഗ്രാം കോ ​​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ ഡോ. ​​ഇ.​​എ​​ന്‍. ശി​​വ​​ദാ​​സ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് സ​​ര്‍​വ​​ക​​ലാ​​ശാ​​ല നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യ്ക്ക് കീ​​ഴി​​ലു​​ള്ള പാ​​ലാ അ​​ല്‍​ഫോ​​ന്‍​സ കോ​​ള​​ജി​​ലെ സി​​മി​​മോ​​ള്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ മി​​ക​​ച്ച പ്രോ​​ഗ്രാം കോ ​​ഓ​​ര്‍​ഡി​​നേ​​റ്റ​​റി​​നു​​ള്ള അ​​വാ​​ര്‍​ഡും അ​​ങ്ക​​മാ​​ലി മോ​​ര്‍​ണിം​​ഗ് സ്റ്റാ​​ര്‍ ഹോം ​​സ​​യ​​ന്‍​സ് കോ​​ള​​ജി​​ലെ കാ​​ത​​റി​​ന്‍ പോ​​ള്‍ മി​​ക​​ച്ച വോ​​ള​​ന്‍റി​​യ​​ര്‍​ക്കു​​ള്ള അ​​വാ​​ര്‍​ഡും ക​​ര​​സ്ഥ​​മാ​​ക്കി.

183 കോ​​ള​​ജു​​ക​​ളി​​ലാ​​യി 282 എ​​ന്‍​എ​​സ്എ​​സ് യൂ​​ണി​​റ്റു​​ക​​ളും 28,200 വോ​​ള​​ന്‍റി​​യ​​ര്‍​മാ​​രും എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യ്ക്ക് കീ​​ഴി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ച്ചു​​വ​​രു​​ന്നു. സ്‌​​നേ​​ഹ​​വീ​​ട് പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി എ​​ന്‍​എ​​സ്എ​​സ് യൂ​​ണി​​റ്റു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ 329 ഭ​​വ​​ന​​ങ്ങ​​ള്‍ ഇ​​തു​​വ​​രെ പൂ​​ര്‍​ത്തി​​യാ​​ക്കി​​യി​​ട്ടു​​ണ്ട്. 346 കു​​ടി​​വെ​​ള്ള സ്രോ​​ത​​സു​​ക​​ളും അ​​ന്‍​പ​​ത്തി മൂ​​ന്നോ​​ളം ജൈ​​വ വൈ​​വി​​ധ്യ പാ​​ര്‍​ക്കു​​ക​​ളും സം​​ര​​ക്ഷി​​ച്ചു വ​​രു​​ന്നു. ആ​​ല​​ത്തൂ​​ര്‍ എ​​സ്എ​​ന്‍ കോ​​ള​​ജ് മു​​ന്‍ പ്രി​​ന്‍​സി​​പ്പ​​ലാ​​യ ഡോ. ​​ഇ.​​എ​​ന്‍. ശി​​വ​​ദാ​​സ​​ന്‍ എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് കോ​​ഴ​​ഞ്ചേ​​രി, എ​​സ്എ​​ന്‍ കോ​​ള​​ജ് ചേ​​ര്‍​ത്ത​​ല എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ അ​​ധ്യാ​​പ​​ക​​നാ​​യി സേ​​വ​​നം അ​​നു​​ഷ്ഠി​​ച്ചി​​ട്ടു​​ണ്ട്.

District News

മ​ങ്കൊ​ന്പ് സ​ബ് ട്ര​ഷ​റി​യു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം

ച​മ്പ​ക്കു​ളം: മ​ങ്കൊ​മ്പ് സ​ബ് ട്ര​ഷ​റി​യു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ച​മ്പ​ക്കു​ളം ബ്ലോ​ക്ക്‌ വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

കു​ട്ട​നാ​ട് താ​ലൂക്കി​ലെ ഭൂ​രി​പ​ക്ഷം സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രും പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​ത് മ​ങ്കൊ​മ്പ് സ​ബ് ട്ര​ഷ​റി​യി​ൽ നി​ന്നാ​ണ്, എ​ല്ലാ മാ​സ​വും ആ​ദ്യ​ത്തെ കു​റെ ദി​വ​സ​ങ്ങ​ളി​ലെ​ങ്കി​ലും പ​ക​ൽ 12ന് ​ശേ​ഷ​മാ​ണ് പെ​ൻ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ക്കു​ന്ന​ത്, എ​ല്ലാ ദി​വ​സ​വും 3 മ​ണി​ക്ക് ശേ​ഷം പെ​ൻ​ഷ​ൻ വി​ത​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു, രാ​വി​ലെ 10ന് ​മു​മ്പ് ട്ര​ഷ​റി​യി​ൽ എ​ത്തു​ന്ന മു​തി​ർ​ന്ന പെ​ൻ​ഷ​ൻ​കാ​ർ ഉ​ൾപ്പെടെ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്.

മു​ൻ​പ് പെ​ൻ​ഷ​ൻ​കാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വി​ശ്ര​മ മു​റി ഇ​പ്പോ​ൾ മ​റ്റ് ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ മു​തി​ർ​ന്ന പെ​ൻ​ഷ​കാ​ർ ഉ​ൾ​പ്പെ​ടെ വ​ള​രെ​യേ​റെ പ്ര​യാ​സം നേ​രി​ടു​ന്ന, ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ങ്കൊ​മ്പ് സ​ബ് ട്ര​ഷ​റി മ​റ്റ് ട്ര​ഷ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മ​യ ക്ര​മ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നു സ​മ്മേ​ള​നം പ്രേ​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ഫ്രാ​ൻ​സി​സ് ക​ട്ട​പ്പു​റം പ​താ​ക ഉ​യ​ർ​ത്തി, ആ​ന്‍റ​ണി ഫ്രാ​ൻ​സിസ് ക​ട്ട​പ്പു​റ​ത്തി​ന്‍റെ അധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന 34ാം വാ​ർ​ഷി​ക സ​മ്മേ​ള​നം ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ടി​ജി​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു, അ​ഗ​സ്റ്റി​ൻ ജോ​സ് അ​നു​ശോ​ച​ന പ്ര​മേ​യ​വും സം​ഘ​ട​നാ പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു, ടി.കെ. സു​ഭാ​ഷ് സം​ഘ​ട​ന റി​പ്പോ​ർ​ട്ടും എ​സ്. അ​ര​വി​ന്ദ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ടി.എ​സ്. പ്ര​ദീ​പ്കു​മാ​ർ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

ത്രിത​ല പ​ഞ്ചാ​യ​ത്ത്‌ തെര​ഞ്ഞ െ​ടു​പ്പി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്കു വി​ജ​യി​ച്ച പെ​ൻ​ഷ​ൻ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രാ​യ ടി.എ​സ്. പ്ര​ദീ​പ്കു​മാ​ർ, ടി. ​മ​നു എ​ന്നി​വ​രെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു,ജി​ല്ല ക​മ്മി​റ്റി അം​ഗം എ​സ്. ശു​ഭ വ​ര​ണാ​ധി​കാ​രി​യാ​യി, എ​ൻ.പി. ​ജെ​യി​സ്, ആ​ന്‍റ​ണി ഫ്രാ​ൻ​സി​സ് ക​ട്ട​പ്പു​റം (ര​ക്ഷ​ധി​കാ​രി​ക​ൾ); കെ. ഒ. തോ​മ​സ് ( പ്ര​സി​ഡ​ന്‍റ് ) ടി. ​എ​സ്. പ്ര​ദീ​പ്കു​മാ​ർ, ബി. ​ക​മ​ല​മ്മ, പി. ​കെ. ഭാ​ർ​ഗ​വ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​ർ); അ​ഗ​സ്റ്റി​ൻ ജോ​സ് (സെ​ക്ര​ട്ട​റി) ജോ​ർ​ജ് തോ​മ​സ്, പി.സി. ജേ​ക്ക​ബ്, ല​ളി​ത​ഭാ​യി അ​മ്മ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ) മോ​ഹ​ൻ​ദാ​സ് (ട്ര​ഷ​റ​ർ); എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി 31 അം​ഗ ക​മ്മി​റ്റി​യെ​യും ഓ​ഡി​റ്റ​ർ​മാ​രാ​യി, ടി. ​മ​നു, ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ എ​ന്നി​വ​രെ​യും തെര​ഞ്ഞെ​ടു​ത്തു.

District News

കു​ട്ട​നാ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക് അ​ങ്കം കു​റി​ക്കാ​നൊ​രു​ങ്ങി മു​ന്ന​ണി​ക​ൾ

രാമ​ങ്ക​രി: ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും പോ​രാ​ട്ട​ത്തി​ന് ഒ​രുപോ​ലെ പേ​രു​കേ​ട്ട കു​ട്ട​നാ​ട് തെര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക്. ക​ഴി​ഞ്ഞ ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി എ​ൽ​ഡി​എ​ഫി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യി നി​ല​കൊ​ള്ളു​ന്ന ഇ​വി​ടെ തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ ത​ന്‍റെ ര​ണ്ടാ​മൂ​ഴ​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ഒ​രു കാ​ല​ത്ത് ത​ങ്ങ​ളു​ടെ കു​ത്ത​ക​യാ​യി​രു​ന്ന മ​ണ്ഡ​ലം ഇ​ക്കു​റി എ​ങ്ങ​നെ​യും തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന വാ​ശി​യി​ൽ യു​ഡി​എ​ഫും ക​രു​നീ​ക്ക​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു.

എ​ന്നാ​ൽ എ​ൻ​ഡി​എ ആ​ക​ട്ടെ ചേ​ർ​ത്ത​ല​യി​ൽനി​ന്ന് ബി​ഡി​ജെ​എ​സി​ന്‍റെ ഒ​രു പു​തു​മു​ഖ​ത്തെ ഇ​റ​ക്കി എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും എ​തി​രേ ശ​ക്ത​മാ​യൊ​രു മ​ത്സ​രം കാ​ഴ്ചവ​യ്ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ലു​മാ​ണ്. മൂ​ന്ന് മു​ന്ന​ണി​ക​ളും അ​ര​ങ്ങ​ത്ത് ത​ന്ത്ര​ങ്ങ​ൾ മെ​ന​ഞ്ഞു​തു​ട​ങ്ങി​യ​തോ​ടെ മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ക്കു​റി ഇ​വി​ടെ അ​ങ്കം കൂ​ടു​ത​ൽ ക​ടു​ക്കു​മെന്ന് ഉറ​പ്പി​ച്ചുത​ന്നെ പ​റ​യാം.

1991 മു​ത​ൽ 2006വ​രെ ഡോ. ​കെ. സി. ​ജോ​സ​ഫ് കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ കു​ത്ത​ക​യാ​ക്കി വ​ച്ചി​രു​ന്ന ഇ​വി​ടെ നെ​ല്ല് സം​ഭ​രി​ച്ച് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ലും സി​വി​ൽ സ​പ്ലൈ​സി​ൽ നി​ന്നു ക​ർ​ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ പ​ണം ല​ഭി​ക്കാ​ത്ത​തും കു​ടി​വെ​ള്ള​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ നാ​ളു​ക​ളാ​യി കു​ട്ട​നാ​ട​ൻ ജ​ന​ത അ​നു​ഭ​വി​ച്ചു​വ​രു​ന്ന പ്ര​ശ്ന​വും ഉ​യ​ർ​ത്തി​ക്കാ​ട്ടി​ക്കൊ​ണ്ടാ​വും ഓ​രോ മു​ന്ന​ണി​യും ത​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ങ്ങ​ൾ​ക്ക് രൂ​പംന​ല്കു​ക​യെ​ന്ന​തി​ൽ ഒ​രു ത​ർ​ക്ക​വു​മി​ല്ല.

കോ​ൺ​ഗ്ര​സ് ലീ‌​ഡ​റാ​യി​രു​ന്ന കെ. ​ക​രു​ണാ​ക​ര​ൻ കോ​ൺ​ഗ്ര​സി​ൽനി​ന്ന് പി​ണ​ങ്ങി ഡി​ഐ​സി രൂ​പി​ക​രി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ നി​ല​വി​ലെ എം​എ​ൽ​എ തോ​മ​സ് കെ.​തോ​മ​സി​ന്‍റെ സ​ഹോ​ദ​ര​ൻ തോ​മ​സ് ചാ​ണ്ടി യു​ഡി​എ​ഫി​ന്‍റെ​യും എ​ൽ​ഡി​എ​ഫി​ന്‍റെ​യും ഭാ​ഗ​മാ​യി നി​ന്ന് മ​ത്സ​രി​ക്കു​ക​യും വി​ജ​യി​ക്കു​ക​യും ചെ​യ്ത​തോ​ടെ കു​ട്ട​നാ​ടി​ന്‍റെ രാ​ഷ്ട്രീയംത​ന്നെ അ​ന്ന് മാ​റിമാ​റി​യു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് സ​ഹോ​ദ​ര​നാ​യ തോ​മ​സ് കെ. ​തോ​മ​സ് എ​ൽ​ഡി​എ​ഫ് രാ​ഷ്ട്രീയ​ത്തി​ൽ സ​ജീ​വ​മാ​കു​ക​യും ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ക​യു​മാ​ണ് ഉ​ണ്ടാ​യ​ത്.

ഈ ​വി​ജ​യം വീ​ണ്ടും ആ​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കും എ​ന്ന ക​ണ​ക്കുകൂ​ട്ട​ലി​ൽ ത​ന്നെ​യാ​ണ് എ​ൽ​ഡി​എ​ഫ്. എ​ന്നാ​ൽ ഇ​ക്കു​റി ഇ​വി​ടം തി​രി​ച്ചുപി​ടി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് പ​റ​യു​ന്പൊ​ഴും ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ള​കോ​ൺ​ഗ്ര​സു​മാ​യി കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ദേ​ശി​ക നേ​തൃ​ത്വം സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ൽ സോ​ഷ്യ​ൽമീ​ഡി​യ മു​ഖാ​ന്തി​ര​വും അ​ല്ലാ​തെ​യും തു​ട​രു​ന്ന വാ​ഗ്വാ​ദം പൊ​ട്ടി​ത്തെ​റി​യു​ടെ വ​ക്കി​ലെ​ത്തി നി​ല്ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ക്കു​ന്ന സ​മീ​പ​നം ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തെ സാ​ര​മാ​യി​ത​ന്നെ ബാ​ധി​ക്കാം.

Latest News

Corehub Up